നാല് ഇസ്രായേലി ബന്ദികളെ വധിച്ചു, ഹമാസിന്റെ മധ്യസ്ഥനായി ഖത്തർ രംഗത്ത്

ഇസ്രായേലിൽ നിന്നും ഹമാസ് തട്ടികൊണ്ട് പോയി ബന്ദികളാക്കിയ ഇസ്രായേലി പൗരന്മാരേ വധിക്കാൻ തുടങ്ങി. ഇസ്രായേൽ നടത്തുന്ന ഓരോ ബോംബാക്രമണത്തിനു ഓരോ ബന്ദിയേ വധിക്കും എന്നും ഇപ്പോൾ 4 പേരേ വധിച്ചു എന്നും ഹമാസ് അറിയിച്ചിരിക്കുന്നു.ഗാസ മുനമ്പിലെ പലസ്തീൻ വസതിയിൽ മുന്നറിയിപ്പില്ലാതെ ഇസ്രായേൽ ബോംബ് വർഷിക്കുമ്പോഴെല്ലാം ഒരു ബന്ദിയെ വധിക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയതായി റോയിട്ടേഴ്‌സ് ആണിപ്പോൾ വിവരം പുറത്ത് വിട്ടത്.അതിർത്തി പട്ടണങ്ങളിൽ നിന്നും കിബ്ബുത്സിമിൽ നിന്നും പിടികൂടിയ ഇസ്രായേലികളാണ്‌ ഹമാസ് ഭീകരന്മാരുടെ കൈയ്യിൽ ഉള്ളത്.

ഇതിൽ കൂടുതലും കുട്ടികൾ ആണ്‌. കുട്ടികൾ കരയുന്ന ചിത്രം വയ്ച്ച് ഗാസയുടെ പേരിൽ പണ്ട് കേരളത്തിൽ പണ പിരിവ് നടത്തിയവർ എല്ലാം അറിയുക. ഇസ്രായേലിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ഇപ്പോൾ ഹമാസ് ഭീകരർ മറയും ബന്ധികളും ആക്കിയിരിക്കുന്നത് ഇസ്രായേൽ കുട്ടികളേയാണ്‌. ശനിയാഴ്ച ഹമാസ്, ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ നിരവധി വിദേശികൾക്കും ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ഹമാസ് തട്ടിക്കൊണ്ടു പോയവരുടെ കൂട്ടത്തിലും വിദേശികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഗാസയിലേക്ക് കര യുദ്ധത്തിനു 3 ലക്ഷം ഇസ്രായേലി പട്ടാളക്കാരാണ്‌ നീങ്ങുന്നത്. എന്തിനാണ്‌ ഡ്രോണും മിസൈലും ഒക്കെ ഉള്ളപ്പോൾ കരയിലിറങ്ങി യുദ്ധം ചെയ്ത് റിസ്ക് എടുക്കുന്നത് എന്ന ചോദ്യം ഉയർത്തുന്നവർ ഉണ്ട്.

ഇസ്രായേൽ ഗാസയുടെ മണ്ണിൽ ഇറങ്ങി യുദ്ധം ചെയ്യുന്നത് മറ്റൊന്നിനും അല്ല. ഗാസ കൈവശ പെടുത്താനാണ്‌. ചരിത്രത്തിൽ ഇതിനേ ഇനി ഗാസ അധിനിവേശം എന്നും വിളിച്ചേക്കാം. ഇസ്രായേ ആക്രമിച്ചതിനു പ്രതികാരമായിട്ട് ഗാസയിൽ അധിനിവേശം നടത്തുകയാണ്‌ ലക്ഷ്യം. ഇനി ഗാസ ഇസ്രായേൽ വിട്ട് നല്കുമോ എന്നും നിശ്ചയമില്ല. കാരണം അത്ര പകയോടെയാണ്‌ ഈ യുദ്ധം യഹൂദ ജനത ചെയ്യുന്നത്.ഇനി ഗാസ ഭാവിയിൽ ഇസ്രായേൽ കൈമാറിയാൽ തന്നെ ഹമാസും ഇസ്ളാമിക് സ്റ്റേറ്റും ഇല്ലാത്ത ഒരു പുതിയ ജന സമൂഹത്തിനായിരിക്കും. ആ കാലഘട്ടത്തിൽ നിലവിലെ ഗാസയിൽ നിന്നും ഓടി പോയ ജനത ക്ക് തന്നെ ഗാസ തിരികെ കിട്ടുമോ എന്നും വ്യക്തമല്ല. ഗാസയേ പിടിച്ചെടുത്ത് ഇസ്രായേലിന്റെ ഭാഗമാക്കാനുള്ള നീക്കമാണ്‌ അണിയറയിൽ.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമാണ്ഇപ്പോൾ യഹൂദ ജനത മുഴുവൻ. ഇസ്രായേൽ പ്രതിപക്ഷം ആകട്ടേ എല്ലാ ഭിപ്രായ വ്യത്യാസവും മാറ്റി വയ്ച്ച് പൂർണ പിന്തുണയും നിലവിലെ പ്രധാനമന്ത്രിക്ക് നല്കി കഴിഞ്ഞു.ടെൽ-അവീവ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ ഗവേഷകനായ കോബി മൈക്കിൾ പറയുന്നതനുസരിച്ച്, “ബന്ദികൾക്ക് പ്രഥമ പരിഗണന നൽകാനാവില്ല. എല്ലാ സങ്കടങ്ങളോടെയും… ഇസ്രായേൽ ബന്ദി പ്രശ്‌നത്തെ അഭിമുഖീകരിക്കും എന്നാണ്‌. അതായത് ബന്ദികളേക്കാൾ രാജ്യത്തിന്റെ താല്പര്യത്തിനു ഇസ്രായേൽ മുൻ തൂക്കം നല്കാൻ സാധ്യത കാണുന്നു.ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 36 പലസ്തീൻ സ്ത്രീകൾക്കും കുട്ടികൾക്കും പകരമായി ബന്ദികളെ മോചിപ്പിക്കാൻ ഖത്തറി മധ്യസ്ഥർ ചർച്ചകൾ നടത്തുന്നുണ്ടെന്നും റോയിട്ടേഴ്‌സ് പറഞ്ഞു. ഖത്തർ വിദേശകാര്യ മന്ത്രാലയം റോയിട്ടേഴ്‌സിനോട് ഇക്കാര്യം സ്ഥിരീകരിച്ചു, ചർച്ചകൾ പോസിറ്റീവായി നീങ്ങുകയാണെങ്കിൽ ഇസ്രായേൽ ജയിലിലെ ഹമാസിന്റെ ആളുകളേ വിട്ടയക്കുക.അകരം ഹമാസ് ബന്ദികളേ വിട്ടയക്കും. എന്നാൽ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. ഖത്തറാണിപ്പോൾ ഹമാസിന്റെ മധ്യസ്ഥരായി ചർച്ചക്ക് വന്നിരിക്കുന്നത്.

ഇതിനിടെ ഹമാസിനെതിരായ ആക്രമണം അനുനിമിഷം കടുപ്പിച്ച് ഇസ്രയേൽ. ഗാസ അതിർത്തിയിൽ ടാങ്കുകൾ കൊണ്ടുള്ള ഇരുമ്പുമതിൽ തീർക്കുമെന്ന് ഇസ്രയേലി സൈന്യം പറഞ്ഞതായി സെപ്‌ക്ടേറ്റർ ഇൻഡക്‌സ് റിപ്പോർട്ട് ചെയ്തു.ഗാസ മുനമ്പിൽ 1,500 ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തയായി ഇസ്രയേൽ അറിയിച്ചു. അതേസമയം ഗാസയിലെ സാധാരണക്കാർക്കു നേരെ ഇസ്രയേൽ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി, തട്ടിക്കൊണ്ടുവന്ന ഇസ്രയേലികളെ വധിക്കുമെന്ന്‌ ഹമാസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.