പഞ്ചാബിലെ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു

അമൃത്സര്‍. പഞ്ചാബിലെ സൈനിക കേന്ദ്രത്തില്‍ നടന്ന വെടിവയ്പില്‍ നാല് ജവാന്മാർക്ക് വീരമൃത്യു. ബുധനാഴ്ച പുലര്‍ച്ചെ 4.35നാണ് വെടിവയ്പ് നടന്നത്. ഒരു സൈനികന്‍ മറ്റ് സൈനികര്‍ക്ക് നേരെ വെയിയുതിര്‍ത്തതാകാമെന്നാണ് വിവരം.

സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സൈനികന്‍ മറ്റ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഭട്ടിന്‍ഡ എസ്എസ്പി ഗുല്‍നീത് ഖുറാന പറഞ്ഞത്. അതേസമയം സൈനിക കേന്ദ്രത്തില്‍ തിരച്ചില്‍ തുടരുകയാണ്.

സൈനിക കേന്ദ്രം സീല്‍ ചെയ്തിരിക്കുകയാണ്. അതേസമയം ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സൈന്യത്തിന്റെ ദ്രുതകര്‍മ്മസേന സംഭവസ്ഥലത്തുണ്ട്. അതിര്‍ത്തി സംസ്ഥാനം എന്ന നിലയില്‍ പഞ്ചാബിലെ എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്കും കനത്ത സുരക്ഷയാണ് നല്‍കുന്നത്.