നാലാം നിലയില്‍ നിന്ന് താഴേയ്ക്ക് പോന്ന് നാലു വയസുകാരി, വീണത് യുവാവിന്റെ മടിയിലേക്ക്, ഇത് രണ്ടാംജന്മം

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേയ്ക്ക് പോന്ന നാലു വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. മരണത്തിന്റെ വക്കിൽ നിന്നുമാണ് കുട്ടി തിരികെ ജീവിതത്തിലേക്ക് തിരികെയെത്തിയത്. മുംബൈയിലുള്ള നാലു വയസുകാരി ദേവഷി സഹാനിയാണ് ഇത്തരത്തില്‍ ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടത്. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ദേവഷി വീണത് ഇരുപത്തിയെട്ടുകാരന്റെ മടിയിലേക്കാണ്.

ഇത്രയും ഉയരത്തിൽ നിന്ന് വീണിട്ടും കുട്ടി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ബാല്‍ക്കണിയിലൂടെ നടക്കുന്നതിനിടെ കുട്ടി താഴേയ്ക്ക് വീഴുകയായിരുന്നു. അതേ കെട്ടിടത്തില്‍ താമസിക്കുന്ന ശിവകുമാര്‍ ജെയ്സ്വാളിന്റെ മടിയിലേക്കാണ് കുട്ടി വീണത്.

ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബാല്‍ക്കണിയിലെ ഇരുമ്പുമറ എടുത്തുമാറ്റി തുണികൊണ്ട് മറച്ചിരുന്നു. നടക്കുന്നതിനിടെ തുണിക്കിടയിലൂടെ കുട്ടി വീഴുകയായിരുന്നു. കുട്ടിയുമായി യുവാവ് മുകളിലത്തെ നിലയിൽ എത്തിയപ്പോഴാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. നെറ്റിയില്‍ പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.