മതം മാറില്ല, പേരും മാറ്റില്ല, ഹിന്ദു ആകാൻ മതം മാറണ്ട- ഫാ മനോജ്

ക്രിസ്ത്യൻ വൈദികനായ ഫാദർ മനോജ് മണ്ഡല വൃത്തമെടുത്ത് മലകയറി പതിനെട്ടാം പാടി ചവിട്ടി അയ്യപ്പ ദർശനം നടത്തിയത് കർമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങളിൽ വാർ‌ത്തയാവുകയും ജനങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഹിന്ദുമതം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഹിന്ദുവാകാൻ താൻ മതം മാറേണ്ടതില്ലെന്നും ഞാനും ഒരു ഹിന്ദുവാണെന്നും ഫാ. മനോജ് പറഞ്ഞിരുന്നു.

ഇപ്പോളിതാ ശബരിമലയാത്രയെക്കുറിച്ച് സംസാരിക്കുകയാണ് ഫാ മനോജ്. ഞാൻ ശബരിമലയിൽ പോകാൻ മാലയിട്ടപ്പോൾ മുതൽ എന്നെ ആളുകൾ വിളിക്കുന്നത് അയ്യപ്പ എന്നാണ്. ഹൈന്ദവ മതത്തിന്റെ ആഴം ശബരിമലയിലെ യാത്രയിലുടനീളം അനുഭവിക്കാൻ സാധിച്ചു. ശബരിമലയിലെത്തിയപ്പോൾ മേൽശാന്തി അദ്ദേഹത്തിന്റെ കാബിനിൽ വിളിച്ചു വരുത്തി കുശലാന്വേഷണം നടത്തിയത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.

ക്രിസ്തുവിന് സംഭവിച്ച കാര്യങ്ങൾ തന്നെയാണ് എനിക്കും സംഭവിക്കുന്നത്. ഭാരതത്തിന്റെ പൈതൃകത്തെ ബേസ് ചെയ്തിട്ടാണ് ഇവിടുത്തെ ബൈന്ദവ മതം പ്രവർത്തിക്കുന്നത്. അത് ഒരു മതം എന്നതിലുപരി അതൊരു സംസ്കാരമാണ്. ബാക്കി മതങ്ങളെല്ലാം ഭാരതത്തിൽ വന്ന് ചേർന്നതാണ്, അത് നമ്മുടേതല്ലാത്തതിനാൽ അതിൽ പല പ്രശ്നങ്ങളുമുണ്ട്. ജനിച്ചു വളർന്ന മതമോ പേരോ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫാ മനോജ് കർമ ന്യൂസിനോട് പറഞ്ഞു.