ഫാ. സിജോ പന്തപ്പള്ളി കസ്റ്റഡിയിൽ,14000 കോടിയിലേറെ രൂപയുടെ വിദേശ സഹായം സ്വകാര്യ ആവശ്യത്തിനായി വിനിയോ​ഗിച്ചു

Fr sijo Panthappally, k p yohannnan

ഫാ സിജോ പന്തപ്പള്ളി കസ്റ്റഡിയിൽ. കെപി യോഹന്നാന്റെ ബിലിവേഴ്സ് ചർച്ചിലെ
സമ്പത്ത് മുഴുവൻ കൈകാര്യം ചെ്തിരുന്നത് ഫാ.സിജോ ആയിരുന്നു. ബിലിവേഴ്സ് ചർച്ചിന്റെ പി.ആർ.ഒ യും പിണറായി വിജയന്റെ സുഹൃത്തും ആയിരുന്നു. ഫാ സിജോക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ മറ്റ് വൈദീകരിൽ നിന്നും ഉയരുന്നത്. കെ.പി യോഹന്നാന്റെ സഭയുടെ പേരിൽ വന്ന 14000ത്തോളം കോടി രൂപയുടെ ഇടപാടുകൾ നടത്തിയത് ഫാ സിജോ ആയിരുന്നു

കിരീടം വയ്ക്കാത്ത രാജാവായി വാണ ഫാ സിജോ ബിലിവേഴ്സ് ചർച്ചിൽ കെ.പി യോഹന്നാനെ പൊലും അടുപ്പിക്കാതെ സ്വന്തം സാമ്രാജ്യം ആക്കി മാറ്റുകയായിരുന്നു. 200ഓളം ആധാരങ്ങളാണ്‌ റെയ്ഡിൽ പിടിച്ചെടുത്തത്. ഇതിൽ ഒന്നിൽ പോലും കെ.പി യോഹന്നാന്റെ പേർ ഇല്ലായിരുന്നു.കെ പി യോഹന്നാൻ നടത്തുന്ന ബിലീവേഴ്സ് ചർച്ച് അവരുടെ നാൽപതിൽപരം ഇന്ത്യയുടെ വിവിധ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡുകളിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുമിച്ചു നടത്തിയ പരിശോധനയിൽ 21 കോടിയിൽപരം രൂപ പിടിച്ചെടുത്തു എന്നാണിപ്പോൾ ഏറ്റവും പുതുതായി പുറത്ത് വരുന്നത്.14000 കോടിയിലേറെ രൂപയുടെ വിദേശ സഹായം സ്വീകരിച്ച് അതു സ്വകാര്യ ആവശ്യത്തിനായി വിനിയോഗിച്ചുവെന്നും പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിനിടെ തെളിവുകൾ നശിപ്പിക്കാൻ സഭയുടെ പിആർഒ ഫാ. സിജോ പന്തപ്പള്ളി നടത്തിയ നീക്കങ്ങളും ആദായനികുതി വിഭാഗം പൊളിച്ചു.

കണക്കിൽപ്പെടാത്ത 600 കോടിയിൽപരം രൂപയുടെ ഇടപാടുകളും ഏജൻസിയുടെ കൈവശം കിട്ടി 21000 അക്കർ സ്ഥലങ്ങളുടെ രേഖയും ഡൽഹിയിൽ നിന്നും എട്ടര കോടിയിൽപരം രൂപയാണ് പിടിച്ചെടുത്തത് മദ്രാസിൽ നിന്ന് നാലര കോടിയും ഈ കൂട്ടത്തിൽ പെടും റെയ്ഡ് സമയത്ത് ഫാദർ സിജോ, ബലിവേഴ്സ് ചർച്ചു വ്യക്താവ് ഉപയോഗിക്കുന്ന ഐഫോൺ സിജോ, എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തിരുന്നു.. അത് അയാൾ തട്ടിപ്പ് പറിച്ച് ഓടുവാൻ ശ്രമിച്ചു. ടോയ്‌ലറ്റിൽ കയറി ഫ്ലാഷിൽ ഒഴുക്കി കളയുവാൻ ശ്രമം നടത്തി. ഇഡി ഈ ശ്രമം തടയുകയും ചെയ്തു ലാപ്ടോപ്പും കമ്പ്യൂട്ടറുകളും പെൻഡ്രൈവ് നശിപ്പിക്കുവാനുള്ള ശ്രമവും നടന്നു സിജോയെ കസ്റ്റഡിയിലെടുത്തു വലിയ നാടകീയരംഗങ്ങൾ ആണ് തിരുവല്ലായിൽ അരങ്ങേറിയത്. കെ പി യോഹന്നാൻ വിദേശത്താണ് അയാളെ തിരിച്ചുകൊണ്ടുവരിക കൊണ്ടുവരുവാനുള്ള ശ്രമം നടത്തുകയാണ് ഏജൻസികൾ.കെ.പി യോഹന്നാനും ഫാ ഡാനിയേലും ഇന്ത്യയിൽ വന്നാൽ മാത്രമേ അന്വേഷണം പുരോ​ഗമിക്കുകയുള്ളു. ഇതിൽ ഡാനിയേൽ വർഗീസ് എന്ന വൈദീകൻ വിവാഹിതനും ഭാര്യയും 2 കുട്ടികളും ഉണ്ട്. ഇ സഭയിൽ വൈദീകർക്ക് വിവാഹം കഴിക്കാം. ബിഷപ്പ് കെ.പി യോഹന്നാന്നും വിവാഹിതനാണ്‌. ജർമ്മൻകാരിയാണ്‌ ഭാര്യ. മകനുമായി ഇവരെല്ലാം ഇപ്പോൾ അമേരിക്കയിൽ കഴിയുകയാണ്‌

എവിടുന്നൊക്കെ ആണ് ഇത്രയും പണം വന്നത് എന്നതിന് വ്യക്തമായ ഉത്തരം ഇനിയും ഇല്ല.ഇയാളെ സഹായിച്ച ബാങ്കുകളുടെ മാനേജർമാർക്കും ഏജൻസികൾ നോട്ടീസ് കൊടുത്തിട്ടുണ്ട്ബിലിവേഴ്സ് ചർച്ചിലെ എല്ലാ തിരുമേനിമാരുടെയും ഫോൺ കസ്റ്റഡിയിൽ എടുത്തു. നിരണം ഭദ്രാസനത്തിലെ തിരുമേനിയുടേയും ഫോണും കമ്പയൂട്ടറും പിടിച്ചെടുത്തു. വൈദീകർക്കും തിരുമേനിമാർക്കും രാജ്യം വിടുന്നതിൽ വിലക്കുണ്ട്

ഫാ സിജോ മാത്രമാണ്‌ ഇപോൾ ഔദ്യോഗികമായി കസ്റ്റഡിയിൽ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം നില്ക്കുന്ന ചിത്രം വരെ വയ്ച്ച് തന്റെ സ്വാധീനം ഇയാൾ പലയിടത്തും ഉപയോഗിച്ചു. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ സിക്രട്ടറിമാർക്കു ഫാ സിജോ നിരവധി മെസേജുകൾ അയച്ചിട്ടുണ്ട്. പിനറായി വിജയനുമായി 20 ലേറെ തവണ കൂടി കാഴ്ച്ചകൾ നടത്തിയിട്ടുണ്ട് എന്നും പറയുന്നു. കണ്ണൂരിലെ സി.പി.എം കുടുംബത്തിൽ ജനിച്ച ഫാ സിജോ പഠിച്ച കാലത്ത് എസ്.എഫ്.ഐ, ഡി.വൈ എഫ്.ഐ നേതാവു കൂടിയായിരുന്നു. എതിർക്കുന്നവരെ ഏത് വിധേനയും ഒതുക്കുന്ന ശീലമാണിയാൾക്ക് ഉണ്ടായിരുന്നതും.