ഇന്ധന വില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ വില പെട്രോളിന് 101.64 രൂപയും ഡീസൽ ലിറ്ററിന് 95.70 രൂപയുമായി.

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചു രാജ്യത്തിൻറെ പല ഭാഗത്തും എതിർപ്പുകൾ ഉയരുന്നുണ്ട്. ഇന്ധനവില വർധന അടിസ്ഥാന വസ്തുക്കളുടെ അടക്കം വില ഉയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടിസ്ഥാന വസ്തുക്കളുടെ വില വർദ്ധനവ് ജനജീവിതത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും. കൊറോണ സാഹചര്യത്തിൽ ഇന്ധന വില കുറക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രം നിലവിൽ കൈക്കൊണ്ടിരിക്കുന്നത്.