അച്ഛൻ ഇനി ഓർമ്മകളിൽ മാത്രം, മരണ വാർത്ത പങ്കിട്ട് ജി വേണു​ഗോപാൽ

സംഗീത പ്രേമികളുടെ മനസ്സിൽ തന്റെ മധുരഗാനങ്ങളാൽ മായാത്ത മുദ്ര പതിപ്പിച്ച പിന്നണി ഗായകനാണ് ‘മലയാളത്തിന്റെ മാണിക്യക്കുയിൽ’ എന്ന വിശേഷിക്കപ്പെടുന്ന ജി വേണുഗോപാൽ. മനോഹരമായ ശബ്ദവും വരികളുടെ അർത്ഥവും ആഴവും അറിഞ്ഞു പാടാനുള്ള കഴിവും വഴി ചുരുക്കം ഗാനങ്ങൾ കൊണ്ടുതന്നെ മികച്ച ഗായകൻ എന്ന പേരും ഒരുപാട് ആരാധകരെയും നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോളിതാ അച്ഛന്റെ മരണ വാർത്തയാണ് വേണു​ഗോപാൽ പങ്കിട്ടിരിക്കുന്നത്. 97 വയസ്സായിരുന്നു. ‘അച്ഛൻ ഇനി ഓർമ്മകളിൽ മാത്രം!’. – അച്ഛന്റെ വിയോഗവാർത്ത പങ്കുവച്ച് വേണുഗോപാൽ സോഷ്യൽ മീ‍ഡിയയിൽ കുറിച്ചു. ഒപ്പം അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള തന്റെ ഒരു കുട്ടിക്കാല ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഞ്ചു വർഷം തുടർച്ചയായി കേരള യൂണിവേഴ്സിറ്റി കലാപ്രതിഭ ആയിരുന്നു. ജി ദേവരാജൻ, കെ രാഘവൻ എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു. പ്രൊഫഷനൽ നാടകങ്ങളിൽ പാടിയ അദ്ദേഹത്തിനു 2000ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാനസർക്കാർ പുരസ്കാരം സബ്കോ സമ്മതി ദേ ഭഗവാൻ എന്ന നാടകത്തിലൂടെ ലഭിച്ചു. സോഷ്യൽ മീഡിയയിലൂടെ വേണു​ഗോപാൽ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.