വിയ്യൂര്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം, മൂന്ന് പേര്‍ക്ക് പരിക്ക്

തൃശൂര്‍. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് കൊടി സുനി. വിയ്യൂര്‍ ജയിലിലാണ് പ്രതികള്‍ ജീവനക്കാരെ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കൊടിസുനിയുടെ നേതൃത്വത്തിലുള്ളസംഘം ജയില്‍ ഓഫീസില്‍ എത്തി അക്രമം നടത്തുകയായിരുന്നു. കമ്പിവടി അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു അക്രമം. എതോ വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

സുനിയുടെ നേതൃത്വത്തിലുള്ള തടവുകാര്‍ ഇത് ചോദ്യം ചെയ്യുവനാണ് ഓഫീസില്‍ എത്തിയത്. ഈ സമയം മൂന്ന് ഉദ്യോസ്ഥരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഓഫീസിലെ ഫര്‍ണിച്ചര്‍ അടക്കും ഇവര്‍ നശിപ്പിച്ചു.