വിദ്യാര്‍ഥിനികള്‍ക്ക് നേരെ അതിക്രമം കാണിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോലീസ് പിടിയില്‍

ചണ്ഡിഗഡ്. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോലീസ് പിടിയില്‍. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പലാണ് പോലീസ് പിടിയിലായത്.

സംഭവത്തില്‍ വിദ്യാര്‍ഥിനികളുടെ പരാതി അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ രൂപികരിച്ചു. പ്രതി കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവിലായിരുന്നു. വ്യാപകമായ തിരച്ചിലിന് ശേഷമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ 50 അധികം വിദ്യാര്‍ഥിനികല്‍ പരാതി നല്‍കിയിരുന്നു.

ഇയാള്‍ക്കെതിരെ പരാതി നല്‍കിയ എല്ലാ വിദ്യാര്‍ഥികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഓഫീസ് റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.