പ്രസവം അല്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു, ആ ഫുൾ ഡേ ഞാൻ പെയിൻ മുഴുവൻ സഹിച്ചു- ഗായത്രി അരുൺ

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ പി എസിനെ അറിയാത്തവർ ആരും തന്നെ ഇല്ല. മലയാളികൾക്ക് ഗായത്രി അരുൺ എന്ന പേരിനേക്കാളും ആ കഥാപാത്രത്തോടാണ് താല്പര്യം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ജീവിതത്തിലെ മിക്ക ആഘോഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിമിഷങ്ങൾക്കകമാണ് ഇതൊക്കെ വൈറലായി മാറുന്നത്. പരസ്പരം തീർന്ന ശേഷം അവതാരകയായി ഗായത്രി എത്തിയിരുന്നു. ഒപ്പം ചില സിനിമകളിലും താരം അഭിനയിച്ചു.

മികച്ച അവതാരക കൂടിയായ ഗായത്രി നിലവിൽ ‘എന്റെ അമ്മ സൂപ്പറാ’ എന്ന റിയാലിറ്റി ഷോയുടെ അവതാരക ആണ്.. മകൾക്കൊപ്പം ഉള്ള യൂട്യൂബ് വീഡിയോസ് എല്ലാം വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിലെ എന്റെ അമ്മ സൂപ്പറാ എന്ന ഷോയുടെ ആങ്കറാണ് ഗായത്രി. ഷോയിൽ മദേഴ്‌സ് ഡേ സ്‌പെഷ്യൽ എപ്പിസോഡിൽ ഗായത്രിയുടെ മകൾ കല്ലു എന്ന കല്യാണിയും എത്തിയിരുന്നു. അമ്മയെ പോലെ മകളും വളരെ ആക്ടീവ് ആണ്.

ഒരു യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിലാണ് ഇപ്പോൾ ഗായത്രിയും മകളും വന്നിരിയ്ക്കുന്നത്. ഞങ്ങൾ തമ്മൽ നല്ല സുഹൃത്തുക്കളാണ് എന്ന് കല്ലു പറയുന്നു. തന്റെ ജോലി സാഹചര്യങ്ങളെ എല്ലാ മനസ്സിലാക്കുന്ന മകളാണ് കല്ലു എന്ന് ഗായത്രിയും പറയുന്നു. മകൾക്ക് മൂന്ന് മാസം ഉള്ളപ്പോൾ മുതലേ അവളെ പിരിഞ്ഞിരുന്ന് ജോലിയ്ക്ക് പോയിട്ടുണ്ടത്രെ. ഇപ്പോഴും മകളെ ഗ്രാന്റ് പാരന്റ്‌സിന്റെ അടുത്ത് വിട്ടാണ് ഷോയ്ക്ക് എല്ലാം പോകുന്നത്. വരുമ്പോഴേക്കും മകൾ തനിക്ക് ചായ വരെ ഉണ്ടാക്കി തരാറുണ്ട് എന്ന് ഗായത്രി പറഞ്ഞു.

കല്ലുവിന്റെ പ്രസവം മുതൽ പറയുകയാണ് എങ്കിൽ, പ്രസവം അല്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു. പ്രസവം വരെ ബസ്സിലൊക്കെ കയറി ഞാൻ ജോലിക്ക് പോകുമായിരുന്നു. ആഗസ്റ്റ് 7 ന് പ്രസവത്തിന് ലീവ് എടുക്കാം എന്നാണ് കരുതിയത്. എന്നാൽ ചെക്കപ്പിന് ശേഷം ആഗസ്റ്റ് ഫസ്റ്റ് മുതലേ ലീവ് എടുത്തോളൂ എന്ന് ഡോക്ടർ പറഞ്ഞു. 11 ന് ആണ് പ്രസവത്തിന് ഡേറ്റ് പറഞ്ഞിരുന്നത്. എന്നാൽ ഏഴിന് രാവിലെ തന്നെ എനിക്ക് പെയിൻ വന്നു. ആ ഫുൾ ഡേ ഞാൻ പെയിൻ മുഴുവൻ സഹിച്ചു. കുഞ്ഞ് പെട്ടന്നൊന്നും പുറത്തേക്ക് വരുന്നില്ല. കുറേ എന്നെ വിഷമിപ്പിച്ച് രാത്രിയോടെയാണ് പ്രസവിച്ചത്.

രാത്രി ജനിച്ചത് കൊണ്ടാണെന്ന് തോന്നുന്നു, രാത്രി മോൾക്ക് ഉറക്കം ഉണ്ടായിരുന്നില്ല. ഞാനും എന്റെ അമ്മയും ഉറക്കമൊഴിഞ്ഞ് ഇരിക്കും. പക്ഷെ അധികം കരച്ചിലൊന്നും ഉണ്ടായിരുന്നില്ല. ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേൽപിച്ചാലും ചിരിച്ചുകൊണ്ടാണ് എഴുന്നേൽക്കുന്നത്. മൂന്ന് മാസം എത്തിയപ്പോഴേക്കും അമ്മയെ ഏൽപിച്ച് ഞാൻ ജോലിയ്ക്ക് പോയി തുടങ്ങിയിരുന്നു. അതുകൊണ്ട് അവൾക്ക് അമ്മയോട് ആയിരുന്നു കൂടുതൽ അറ്റാച്ച്. വൈകിട്ട് ഞാൻ വിളിക്കാൻ പോയാലും എനിക്കൊപ്പം വരില്ല. അപ്പോഴൊക്കെ എനിക്ക് ഭയങ്കര സങ്കടം വരുമായിരുന്നു- ഗായത്രി പറഞ്ഞു