ഗാസയുടെ സമയം തീർന്നു, ഇരന്ന് വാങ്ങിയ പണിയിൽ പലസ്തീനെ രക്ഷിക്കാൻ 57 അറബ് രാജ്യങ്ങൾക്കും ആകുന്നില്ല, ജൂത പകയുടെ ഗ്രീൻ സിഗ്നലിന് വെയ്റ്റ് ചെയ്ത് ഇസ്രായേലി കരസേന

ഹമാസിനെ തകർക്കുമെന്ന പ്രതിഞ്ജയോടെ ഇസ്രായേലിൽ പ്രധാനമന്ത്രി നെതന്യാഹു അടിയന്തിര ക്യാബിനറ്റ് വിളിച്ച് ചേർത്തു. ഗാസയിൽ തമ്പടിച്ചിരിക്കുന്ന ഇസ്രായേലി കരസേന യുദ്ധത്തിനായുള്ള സിഗ്നൽ കിട്ടാൻ കാത്തിരിക്കുന്നു. അന്ത്യവിശാസനത്തിന്റെ സമയപരിധി അവസാനിച്ചിരിക്കുന്നു . 3 ലക്ഷത്തോളം ഇസ്രായേലി കരസേന സർക്കാരിൻറെ ഒരു ഗ്രീൻ സിഗ്നലിന് മാത്രം വെയിറ്റ് ചെയ്യുകയാണ്. ഗാസയുടെ പടിഞ്ഞാൺ പ്രദേശങ്ങളെല്ലാം ഇസ്രായേലിന്റെ കരസേന കൈയടക്കിയിരിക്കുന്നു. ആയിരക്കണക്കിന് മിലിട്ടറി വാഹനങ്ങൾ ​ഗാസയിൽ ക്യാമ്പ് ചെയ്യുകയാണ്.​ഗാസയുടെ മുക്കും മൂലയും ഇപ്പോൾ ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. എവിടെയാണ് ഹമാസ് ?പൊടിപോലുമില്ല .

ഏകപക്ഷീയമാണ് ഈ യുദ്ധം അങ്ങനെ തന്നെ പറയാം പ്രതിരോധമില്ല , മറ്റു അറബ് രാജ്യങ്ങൾ മീശ പിരിച്ചു എങ്കിലും അവർ ഒരുമിച്ചിരുന്ന് യോഗം ചേർന്നു , സൗദിയും ഇറാനും തമ്മിൽ ഏഴു വർഷമായി മിണ്ടാതിരുന്ന രാജ്യങ്ങളാണ് ഇപ്പോൾ അവർ സുഹൃത്തുക്കൾ ആയി ആദ്യ ചർച്ച നടത്തി. ഇസ്രായേലിനെതിരെ പ്രമേയം പാസ്സാക്കി. പക്ഷേ ഇങ്ങനെയൊക്കെ ഉരുണ്ടുകൂടുമ്പോഴും അമേരിക്കയുടെ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിയായിട്ടുള്ള ജോർജ് എഫോർഡിന്റെ അടക്കം കടലിൽ വൻ സുരക്ഷയുടെ കവചമാണ് ഇസ്രായേലിനായി അമേരിക്കയും തീർത്തിരിക്കുന്നത്. ഒരു രാജ്യത്തെ ആക്രമിച്ചാൽ ഞങ്ങൾക്ക് എല്ലാവർക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കും. എന്നുള്ള അമേരിക്കയുടെ പ്രഖ്യാപനം ഉണ്ട് .

ഇപ്പോൾ വന്നിരിക്കുന്നത് നെതന്യാഹു അടിയന്തരമായ ക്യാബിനറ്റ് വിളിച്ചു കൂട്ടിയിരിക്കുന്നു. നമുക്കറിയാം കുറച്ചുദിവസം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു ഇസ്രായേലിൽ ഇപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ഇല്ല അടിയന്തര യുദ്ധകാല സർക്കാരാണ്. പ്രതിപക്ഷമാണ് അവിടെ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിക്കുന്നത് പ്രതിപക്ഷ നേതാവാണ് അതുപോലെ നെതന്യാഹു പ്രധാനമന്ത്രി ആണെങ്കിൽ പ്രതിപക്ഷമാണ് യുദ്ധകാര്യ അവലോകന കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത്. പ്രതിപക്ഷവും ഭരണപക്ഷവും ചേർന്നുള്ള അടിയന്തര ക്യാബിനറ്റ് ആണ് ഇപ്പോൾ ഉള്ളത്. ഹമാസിനെ തകർക്കുമെന്ന് വീണ്ടും ഈ അടിയന്തിര ക്യാബിനറ്റ് പ്രതിഞ്ജ എടുത്തിരിക്കുന്നു. ഇത് ജൂതന്മാരുടെ പ്രത്യേകതയാണ്. ഒരുമിച്ച് നിന്ന് ശത്രുവിനെതിരെ പോരാടുകയെന്ന യുദ്ധതന്ത്രംമാണ് ഇത്.

ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രവർത്തിക്കുക അവരുടെ വിശുദ്ധ ഗ്രന്ഥം, പ്രാർത്ഥന ഇതൊക്കെ അവരുടെ ആചാരപരമായിട്ടുള്ള കാര്യങ്ങളാണ്. അടിയന്തര മന്ത്രിസഭായോഗം അടിയന്തര ക്യാബിനറ്റ് വിളിച്ചുകൂട്ടി അതിനകത്തെ ആദ്യത്തെ അജണ്ട ഹമാസിനെ തകർക്കും എന്നുള്ള പ്രതിജ്ഞയാണ്. അതിന്റെ എല്ലാവരും ചിത്രങ്ങൾ ഇപ്പോൾ ഇസ്രായേലി ഡിഫൻസ് പുറത്തുവിട്ടു. ക്യാബിനറ്റ് യോഗത്തിന്റെ അവർ നിന്ന് പ്രാർത്ഥിച്ച് തകർക്കുമെന്ന് തല കുനിച്ചുിന്ന് പ്രാർത്ഥിച്ച് പ്രതിജ്ഞ ചെല്ലുകയാണ് ചെല്ലുന്ന വീഡിയോ പുറത്തുവിട്ടു.

തീരുമാനങ്ങൾ വ്യക്തമല്ല ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം രാഷ്ട്രീയ തീരുമാനത്തിനെ കാത്തുനിൽക്കുകയാണ് ഇസ്രായേൽ സൈന്യം. ​ഗാസയുടെ കരഭൂമിയിൽ. ​ഗ്രീൻ സി​ഗ്നലിന് കാത്തിരിക്കുകയാണ് കരസേന സൈനിക വക്താക്കൾ കാത്തിരിക്കുകയാണ്.

വടക്കൻ ​ഗാസയിൽ നിന്ന് പാലായനം ചെയ്യാനുള്ള സിബിലിയന്മാരുടെ തീവ്രശ്രമം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഇസ്രായേലി ഡിഫൻസ് പുറത്തുവിട്ടിരിക്കുന്നത് ഒരു ഇസ്രായേലിൽ പൗരനും അതുപോലെ സൈനിക വക്താവും തമ്മിൽ സംസാരിക്കുന്ന ഓഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. എന്താണ് നിങ്ങൾക്ക് പോകുവാനുള്ള തടസ്സം എന്ന് ഇസ്രായേലി സൈനിക വക്താവ് നിവാസിയോട് ചോദിക്കുന്നു .അപ്പോൾ പറയുന്നു ഞങ്ങൾക്ക് പോകുവാൻ ഹമാസ്ഭീകരന്മാർ അനുവദിക്കുന്നില്ല. എന്താണ് പ്രശ്നം എന്ന് ചോദിക്കുമ്പോൾ ഞങ്ങളുടെ വീടുകളിൽ അവർ കയറി കാറിൻറെ കീയും അതുപോലെതന്നെ പണവും ആവശ്യപ്പെട്ടു. അത്തരം അവസ്ഥയിലാണ് ഇപ്പോൾ ​ഗാസാനിവാസികൾ അവർക്ക് അവിടെനിന്ന് മൂവ് ചെയ്യുവാനുള്ള അവസരമില്ല. ഗാസാ പൗരൻ ഇത് പറയുന്ന ഓഡിയോ ഇപ്പോൾ ഇസ്രായേൽ പ്രതിരോധ വകുപ്പ് അവരുടെ ഔദ്യോഗിക പേജിൽ പബ്ലിഷ് ചെയ്തിരിക്കുകയാണ് .

ഞായറാഴ്ച സുരക്ഷിതമായി സ്ഥാനങ്ങളിലേക്ക് നീങ്ങുവാൻ 10000 കണക്കിന് ​ഗാസാവാസികളാണ് സുരക്ഷിത റൂട്ടുകൾ ഉപയോഗിക്കുന്നത് ഇവർക്ക് പോകുവാൻ വേണ്ടി ഇസ്രായേലി സൈന്യം ഇന്നുമുതൽ ഗാസയുടെ വടക്ക് ഭാഗത്ത് നിന്ന് കടൽ ഭാഗത്തേക്ക് ഒരു ഇടനാഴി തുറന്നു.ഇത് പൂർണമായിട്ടും ഇസ്രായേൽ സൈന്യത്തിന്റെ കവിചിതമായിട്ടുള്ള ഒരു റൂട്ട് തന്നെയാണ്. ഗാസയിലുള്ളവർക്ക് വടക്കുഭാഗത്തുള്ളവർക്ക് ഒഴിഞ്ഞു പോകുവാൻ ഹമാസിനെ പേടിക്കാതെ മുന്നോട്ടുപോകുവാനുള്ള ഇടനാഴി ആയിട്ടാണ് ഇതിനെ ഇസ്രായേൽ സൈന്യം വിശേഷിപ്പിച്ചത്. ദൃശ്യങ്ങളും അതുപോലെതന്നെ ഇതിൻറെ ചിത്രങ്ങളും എല്ലാം ഇസ്രായേലി സൈന്യം പുറത്തുവിട്ടു.

മറ്റൊരു ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റ് ഒഴിഞ്ഞു പോകുവാനുള്ള സമയപരിധി അവസാനിച്ചു ഏകദേശം 20 തവണയാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്. അതുകൊണ്ട് ഈ സമയപരിധി എല്ലാം ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. യുദ്ധം ഏത് സമയത്തും പൊട്ടിപ്പുറപ്പെടാൻ . ഹമാസിനെ ഇല്ലാതാക്കുവാൻ അല്ലെങ്കിൽ ഗാസയുടെ സമ്പൂർണ്ണമായിട്ടുള്ള ഒരു ഉടച്ച് വാർക്കിൽ ലക്ഷ്യമിട്ടാണ് ഇപ്പോൾ ഇസ്രായേൽ നീങ്ങുന്നത്. വലിയ തകർക്കും എന്ന് തന്നെയാണ് സൂചന അവർ മുൻപ് പറഞ്ഞിരുന്നു .ഒരു കൂടാര നഗരം ആകുമെന്ന് അതായത് ഒരു ഷെഡ്ഡ് കെട്ടി താമസിക്കുന്ന പരിവത്തിലുള്ള ഇതിലേക്ക് കൊണ്ടുവരും ഇപ്പോഴുള്ള ആയിരിക്കില്ല ഇനി കാണുവാൻ പോകുന്നത് നിലവിലുള്ള ചിത്രത്തിൽ നിന്ന് മായ്ച്ചുകളയും എന്ന് തന്നെയാണ് ഇസ്രായേലിൽ സൈന്യവും സർക്കാർവൃത്തവും നേരത്തെ പറഞ്ഞത്. ഇപ്പോൾ സമയപരിധി അവസാനിച്ചു കരയുദ്ധത്തിനുള്ള ​ഗ്രീൻ സി​ഗ്നൽ സേനയ്ക്ക് എപ്പോൾ കൊടുക്കണമെന്നതിനാണ് ഇസ്രയേലിൽ ക്യാബിനറ്റ് യോഗം നടന്നുകൊണ്ടിരിക്കുന്നത.

മറ്റൊരു പ്രധാനപ്പെട്ട അപ്ഡേറ്റ് ലെബനോനെതിരെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഇസ്രായേൽ ക്യാബിനറ്റ് ചേരുകയാണ് അവിടെ നിന്നുള്ള വിവരങ്ങൾ ഓരോന്നോരോന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഏത് സമയത്തും ഹമാസിനെതിരെ വടക്കൻ ​ഗാസ നശിപ്പിക്കുവാനുള്ള ഒരു തീരുമാനം കരസേനയ്ക്ക് ലഭിക്കും. നൂറുകണക്കിന് പീരങ്കികളാണ് നിരന്നിരിക്കുന്നത്. ഏത് സമയത്തും വലിയ തോതിലുള്ള ലോകം ഇതുവരെ കാണാത്ത വലിയ ഒരു കരയുദ്ധം അവിടെ ഉണ്ടാകും.

അതേസമയം തന്നെയാണ് ഇസ്രായേൽ ലെബനോനെതിരെ ഒരു പോർമുഖം തുറന്നിരിക്കുന്നത്. ലെബനോന്റെ അതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ ഉള്ളിലേക്ക് ഇസ്രായേലിലെ പൗരന്മാർ എല്ലാവരും പിൻവാങ്ങണം, 4 കിലോമീറ്റർ ലെബനോൻ അതിർത്തിയിലേക്ക് ആരും പ്രവേശിക്കരുത് എന്ന് ഇസ്രായേൽ സൈന്യം നിർദ്ദേശം കൊടുത്തു മുന്നണി ഇസ്രയേൽ തുറന്നിരിക്കുകയാണ്. സിറിയയെക്കെതിരെ ഇത്തരത്തിലുള്ള ഒരു നടപ ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല . സിറിയയെ വാൾമുനയിൽ നിർത്തി തന്നെയാണ് ഇപ്പോൾ ലെബനോനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇസ്രായേലിനെ കൂടുതലും ഈ അവസരത്തിൽ മിസൈലുകളും മറ്റും വിട്ട് അക്രമിച്ചിരിക്കുന്നത്.

വ്യോമസേന വളരെ സുസജ്ജമായി നില്ക്കുന്നു. നമുക്കറിയാം ലോകത്തിലെ ഏറ്റവും കൂടുതൽ ആയിട്ടുള്ള വൈമാനികരും ഒരു വ്യോമസേനയമാണ് ഇസ്രയേലിലുള്ളത്. അതുപോലെതന്നെ അമേരിക്കൻ വ്യോമസേനയിൽ അവിടെ സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പൈലറ്റുമാർ എല്ലാവരും തന്നെ ജൂതന്മാരാണ്. ഒരുകാലത്ത് ജൂതന്മാരെ ലോകത്തുനിന്ന് പല ഭാഗത്തേക്ക് ആട്ടിപ്പായിപ്പിച്ചപ്പോൾ കേരളംമടക്കം ഇന്ത്യ യൂറോപ്പ് , ഓസ്ട്രേലിയ, അമേരിക്ക എല്ലായിടത്തും പോയി അഭയം തേടി. അതിൽ പ്രധാനപ്പെട്ട രാജ്യങ്ങളാണ് ബ്രിട്ടനും അമേരിക്കയും ആ കാലഘട്ടത്തെ അമേരിക്കയിൽ പൗരത്വം എടുത്ത ജൂതന്മാർ ഒരുപാട് പേർ തിരിച്ചുവന്നില്ല. അവരെല്ലാം അമേരിക്കയുടെ വ്യോമസേനയുടെ കീ ആയി. പ്രവർത്തിക്കുന്ന വളരെ നിർണായകമായി പ്രവർത്തിക്കുന്ന ആളുകളാണ് പറഞ്ഞുവരുന്നത് ഇസ്രായേലിന്റെ വ്യോമസേന അവരുടെ വൈമാനികർ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവരാണ്. അവർ ഏറ്റവും കൂടുതൽ യുദ്ധവിമാനങ്ങൾ സംബന്ധിച്ച് ടെക്നോളജി കൈവശം വയ്ക്കുന്നത് ഇസ്രയേലാണ്. നിരവധി തന്ത്രപ്രധാനമായിട്ടുള്ള ആയുധത്തിന്റെ ഉറവിടം തന്നെ ലോകത്ത് ഉള്ളത് ഇസ്രോയേലിനാണ് . ആയുധക്കച്ചവക്കാരാണ് ഇസ്രായേൽ. അതുകൊണ്ടുതന്നെ ലെബനോനും, സിറിയ്ക്കുമെതിരെ ഒരു പോർമുഖം ഏത് സമയും തുറക്കുവാൻ സുസഞ്ജമാണ് അതിർത്തിയിൽ നിർത്തിയിരിക്കുന്ന ഇസ്രായേൽ പോർ വിമാനങ്ങൾ.