ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്ന്, ജ്യേഷ്ടന്‍ അനിയനെ കൊലപ്പെടുത്തി

പത്തനംതിട്ട ;കഴിഞ്ഞ മാസം 25 -നാണ് കേസിനു ആസ്പദമായ സംഭവം. തണ്ണിതോട് മൂഴി പുത്തന്‍വീട്ടില്‍ ജെറി മരിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍ .പുത്തന്‍വീട്ടില്‍ ജസ്റ്റിന്‍ സി എബി ആണ് അറസ്റ്റിലായത് .

ജെറിന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയാകാന്‍ താല്പര്യപെട്ടിരുന്നു .ഇതേ ചൊല്ലി ഉണ്ടായ വാക്ക് തര്‍ക്കത്തില്‍ ജസ്റ്റിന്‍ ജെറിന്റെ തല വിറക് ഉപയോഗിച്ച്‌ അടിക്ക് ആയിരുന്നു .ബോധരഹിതനായ ജെറിന്‍ കുളിപ്പിച്ചു കിടത്തി. കഴിഞ്ഞ 5 നു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് ജെറിന്‍ മരിച്ചത് .കഴിഞ്ഞ മാസം 25 -നാണ് കേസിനു ആസ്പദമായ സംഭവം .

വീട്ടില്‍ തിരികെ എത്തിയ മാതാപിതാക്കള്‍ ജെറിന് അപസ്മാരം വന്നതാകാം എന്ന് കരുതി കോന്നിയിലെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുക ആയിരുന്നു .പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് ഏറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമായി .തലയ്ക്ക് അടിച്ച വിറക് വീട്ടിലെ അലമാരയ്ക്ക് മുകളില്‍ നിന്നും കണ്ടെടുത്തു .ജസ്റ്റിനെ കോടതിയിലെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .