വാ​ക്സി​ന്‍ ക​യ​റ്റു​മ​തി നിര്‍ത്തിവച്ച്‌ ഇന്ത്യ, കോവിഡ് കേസുകള്‍ കൂടുന്നു

ന്യൂഡല്‍ഹി : രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ക​യ​റ്റു​മ​തി നി​ര്‍​ത്തി ഇ​ന്ത്യ. വി​ദേ​ശ​കാ​ര്യ വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ന്‍​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ നേ​രി​ട്ട് വാ​ക്സി​ന്‍ ന​ല്‍​കി​യി​രു​ന്നു. 190 രാ​ജ്യ​ങ്ങ​ള്‍​ക്ക് ഡ​ബ്ല്യൂ​എ​ച്ച്‌ഒ വ​ഴിയും ഇ​ന്ത്യ വാ​ക്സി​ന്‍ ന​ല്‍​കി​യി​രു​ന്നു. രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ന്‍​പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സ്ഥിതിയില്‍ ആശങ്കയറിയിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ സ്ഥിതി രൂക്ഷമായി തുടരുന്നത്. ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്നും അക്കാര്യങ്ങളില്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.