ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു

മ്യൂണിച്ച്. ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു. താരമായും പരിശീലകനായും നിറഞ്ഞു നിന്ന വ്യക്തിയാണ് അദ്ദേഹം. പശ്ചിമ ജര്‍മനിക്ക് ഫുട്‌ബോള്‍ കിരീടം സമ്മാനിച്ച വ്യക്തി കൂടെയാണ് ഫ്രാന്‍സ് ബെക്കന്‍ബോവര്‍.

ബെക്കന്‍ബോവര്‍ തന്റെ ഫുട്‌ബോള്‍ കരിയറിന് തുടക്കം കുറിച്ചത് ബയണ്‍ മ്യൂണിക് അക്കാദമിയിലൂടെയാണ്. 1974ല്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ പശ്ചിമ ജര്‍മനിയെ ലോക കിരീടത്തിലേക്ക് നയിച്ച പ്രതിരോധ നിര താരം കൂടിയാണ് ഫ്രാന്‍സ് ബെക്കന്‍ബോവര്‍. പരിശീലകനായും കളിക്കാരനായും ലോകകപ്പ് കിരീടം നേടിയ വ്യക്തിയാണ് ബെക്കന്‍ബോവര്‍.

പശ്ചിമ ജര്‍മനിക്കായി 104 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. 1974ല്‍ കിരീടത്തിലേക്ക് നയിച്ചു, 16 വര്‍ഷത്തിന് ശേഷം 1990ല്‍ ജന്‍മനിയെ പരിശീലകനായും കിരീടത്തിലെത്തിച്ചു.