സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു; ഇന്ന് പവന് 360 രൂപ കൂടി

സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കൂടി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,000 രൂപയും, ഒരു ഗ്രാമിന് 4625 രൂപയും ആയി വര്‍ദ്ധിച്ചു. കൊറോണ വാക്‌സിന്‍ വിതരണം ഉള്‍പ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍വിലയില്‍ പ്രതിഫലിക്കുന്നത്.

തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച മുതലാണ് വര്‍ദ്ധനവുണ്ടായത്. തിങ്കളാഴ്ച വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 36,400 ല്‍ നില്‍ക്കുകയായിരുന്നു സ്വര്‍ണവില. തുടര്‍ന്ന് മൂന്ന് ദിവസത്തില്‍ 600 രൂപയാണ് വര്‍ദ്ധനവ് വന്നിരിക്കുന്നത്.