രഹ്ന ഫാത്തിമ വേര്‍പിരിയുന്നു, പിന്നില്‍ സുരാജ് ചിത്രമാണോയെന്ന് സോഷ്യല്‍ മീഡിയ

രഹ്ന ഫാത്തിമയ്ക്ക് അയ്യപ്പശാപമോ?….പ്രമുഖ ആക്ടിവിസ്റ്റും മോഡലുമായ രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മില്‍ വേര്‍പിരിഞ്ഞ വാര്‍ത്ത നിമിഷനേരങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. ഇന്ന് രാവിലെയാണ് ഇരുവരും ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ഏറെ നാളായി ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നു. ഒടുവില്‍ ഇന്ന് വേര്‍പിരിയുകയായിരുന്നു.

എന്നാല്‍, രഹനയുടെ വേര്‍പിരിയലും ജിയോ ബേബി സംവിധാനം ചെയ്ത മഹത്തായ ഭാരതീയ അടുക്കളും തമ്മില്‍ ബന്ധമുണ്ടോയെന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയ നടത്തുന്നത്. സിനിമ കണ്ട് 10 ഡിവോഴ്‌സെങ്കിലും നടക്കണമേയെന്നാണ് ആഗ്രഹിക്കുന്നതെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ പറഞ്ഞത് പോലെ സിനിമ കണ്ടിട്ടാണോ പെട്ടന്നൊരു ഡിവോഴ്‌സ് എന്നാണ് ട്രോളര്‍മാര്‍ ചോദിക്കുന്നത്.

അഡ്ജസ്റ്റ്‌മെന്റുകള്‍ വേണ്ടി വരുന്നതായി തോന്നിയതിനാല്‍ വളരെ സൗഹൃദപരമായി പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മനോജ് വ്യക്തമാക്കുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ പിരിയുന്നതിന് തടസമില്ല. വേര്‍ പിരിഞ്ഞാലും ഇപ്പോള്‍ താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ ഒന്നിച്ചു തന്നെ കഴിയുമെന്നാണ് ഇരുവരും പറയുന്നത്. കുട്ടികളുടെ ഉത്തരവാദിത്തങ്ങള്‍ തുല്യ പങ്കാളിത്തതോടെ നടത്തും സന്തോഷത്തോടെയാണ് പിരിയുന്നതെന്നും പിരിഞ്ഞതിന്റെ ഒരു വലിയ പാര്‍ട്ടി സുഹൃത്തുക്കള്‍ക്കായി നടത്തുമെന്നും മനോജ് വ്യക്തമാക്കി.

ശബരിമല വിഷയത്തിലടക്കം രഹ്ന ഫാത്തിമയുടെ നിലപാട് വന്‍ വിവാദമായിരുന്നു. രഹ്നയുടെ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ രഹ്നയുടെ വീട് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ലിവിങ് ടുഗദര്‍ എന്ന ജീവിത രീതിയാണ് രഹ്ന പിന്തുടര്‍ന്നിരുന്നത്. സ്വന്തം മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ നഗ്നയായി കിടന്ന് കൊണ്ട് ശരീര ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതരിപ്പിച്ചതും വന്‍ വിവാദമായിരുന്നു.