സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 50 രൂപ കൂടി 37,280 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 70 രൂപ കൂടി 4660 രൂപയുമായി. ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,863.30 വിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിന്റെ വില ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്. എംസി എക്‌സില്‍ 10 ഗ്രാം 24 സ്വര്‍ണത്തിന് 50,064 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്തില്‍ ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.