മേക്കപ്പിടാതെ മുഖത്തെ പാടുകൾ ക്ലോസപ്പിൽകാട്ടി പാർവതി

മലയാള സിനിമയിൽ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് പാർവതി തിരുവോത്ത്. എന്ത് വെട്ടിത്തുറന്ന് പറയുന്ന താരത്തിന് പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കസബ സിനിമക്കൊക്കെ എതിരെ താരം നടത്തിയ വിമർശനങ്ങൾ വൻ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇടവേള ബാബുവിന്റെ ചില പ്രസ്താവനകളുടെ പേരിൽ താരം അമ്മ സംഘടനയിൽ നിന്ന് അടുത്തിടെ രാജിവെച്ചിരുന്നു. മ‌ലയാള സിനിമയിലെ നട്ടെല്ലുള്ള നടി എന്നാണ് പാർവതിയെ വിശേഷിപ്പിക്കുന്നത്.

ഇപ്പോളിതാ ഫിൽട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാർത്ഥ മുഖം വെളിവാക്കുന്ന വീഡിയോ പാർവതി പങ്കുവെച്ചിരിക്കുകയാണ് താരം. തുടക്കത്തിൽ ഫിൽറ്റർ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്ന ചെറു വീഡിയോയാണിത്. സാധാരണ ഗതിയിൽ മുഖത്ത് കാണാറുള്ള ആ വലിയ കണ്ണട പോലും ഇത്തവണ പാർവതി ഉപയോഗിച്ചിട്ടില്ല. മുഖത്തെ പാടുകൾ ക്ലോസ്‌അപ്പിൽ കാട്ടി, താൻ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നിൽ നിൽക്കുകയാണ് പാർവതി. ഇതാണ് എന്റെ യഥാർത്ഥ സൗന്ദര്യം എന്ന് പാർവതി ക്യാപ്‌ഷനിൽ പറയുന്നു.

അടുത്തിടെ ഡിജിറ്റൽ റിലീസ് ചെയ്ത ‘ഹലാൽ ലവ് സ്റ്റോറി’ ആണ് പാർവതിയുടെ ഏറ്റവും പുതിയ ചിത്രം.നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നു. ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മുൻ നിര നായികയായ നിൽക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള, കർണാടക സംസ്ഥാനകളുടെ അവാർഡും ലഭിച്ചിട്ടുണ്ട്