നയതന്ത്ര ചാനല്‍ വഴി സ്വർണക്കടത്ത്: ഇ ഡി 27.65 ലക്ഷത്തിന്റെ സ്വര്‍ണവും 1.13 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി

കൊച്ചി . നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ സ്വത്ത് ഇഡി കണ്ടുകെട്ടി. 27.65 ലക്ഷത്തിന്റെ സ്വര്‍ണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയിട്ടുള്ളത്.

കോഴിക്കോട്ടും കോയമ്പത്തൂരും നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെ ടി.എം.സംജു, ഷംസുദ്ദീന്‍, നന്ദഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് ഇ ഡിയുടെ നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടിസ് പിൻവലിച്ചതായി കേന്ദ്ര സർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സ്വത്ത് കണ്ടെത്തുന്നതിനെതിരെ സ്വപ്ന സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിക്കുന്നത്. തനിക്കെതിരെ കൊഫെപോസ പ്രകാരമുള്ള നടപടികൾ റദ്ദാക്കിയതിനാൽ സ്വത്ത് കണ്ടുകെട്ടാൻ കേന്ദ്ര അതോറിറ്റിക്ക്‌ അധികാരമില്ലെന്നു കാണിഛായയിലൂറുന്നു ഹൈക്കോടതിയെ സ്വപ്ന സമീപിച്ചിരുന്നത്.