1.42 കോടിയുടെ സ്വര്‍ണം വിമാനത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍. അബുദാബിയില്‍ നിന്നും എത്തിയ ഗോ ഫസ്റ്റ് വിമാനത്തിലെ ശുചിമുറിയില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40നാണ് വിമാനം കണ്ണൂരില്‍ എത്തിയത്. സ്വര്‍ണം കടത്തുന്നതിയാ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ നിന്നുള്ള ഡിആര്‍ഐ സംഘമാണ് പരിശോധന നടത്തിയത്.

ശുചിമുറിയില്‍ നിന്നും 2536 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഇതിന് ഏകദേശം ഒരു കോടി 42 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വര്‍ണം ആരാണ് കടത്തിയതെന്ന് വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടക്കുകയാണ്.