അമൃതക്കു പിന്നാലെ ​ഗോൾ‍ഡൻ വിസ സ്വന്തമാക്കി ​ഗോപി സുന്ദറും

ജീവിത പങ്കാളിയായ അമൃത സുരേഷിനുപിന്നാലെ സംഗീതസംവിധായകൻ ഗോപി സുന്ദർ ഗോൾഡൻ വിസ സ്വീകരിച്ചു. അമൃത സുരേഷിനൊപ്പം ആയിരുന്നു അദ്ദേഹം ദുബായിലെ ഇ സി എച്ച്‌ ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയത്.സി ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ഗോപി സുന്ദർ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.

ആദ്യം തന്നെ അമൃത സുരേഷിന് ഗോൾഡൻ വിസ ലഭിച്ചിരുന്നു. നിരവധി ആളുകൾക്ക് ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭിച്ചു കഴിഞ്ഞു. നിക്ഷേപകർ, സംരംഭകർ, വിദഗ്ധ പ്രതിഭകൾ, ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും വിവിധ മേഖലകളിലെ ഗവേഷകർ, ശാസ്ത്രീയ കഴിവുകളുള്ള മിടുക്കരായ വിദ്യാർഥികൾ എന്നിവർക്ക് വിസ ലഭിക്കാൻ അർഹതയുണ്ടെന്നാണ് വിവരം. അടുത്തിടെ ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾക്ക് വിസ അനുവദിച്ചിരുന്നു. ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ തുടക്കമിട്ടത്.