ശിവന്റെ വിവാഹ വാർഷികം ആഘോഷമാക്കി അഞ്ജു

പ്രേക്ഷകരുടെ പ്രീയപ്പെട്ട പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ കഥാപാത്രങ്ങളായ ശിവനും അഞ്ജലിക്കും ആരാധകർ നിരവധിയാണ്. ശിവനെ അവതരിപ്പിക്കുന്ന സജിന്റെയും ഭാര്യ ഷഫ്നയുടെയും വിവാഹവാർഷികമാണിന്ന്. ഇവരുടെ വെഡ്ഡിങ് ആനിവേഴ്സറി ആഘോഷ ചിത്രം വൈറലായിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സജിനും ഷഫ്നയ്ക്കും ഗോപിക അനിൽ നൽകിയ സർപ്രൈസാണ്. മൂന്ന് പേരും അടുത്ത സുഹൃത്തുക്കളാണ്. ലൊക്കേഷൻ ചിത്രങ്ങഴളും മറ്റും വീഡിയോയുമൊക്കെ ഇവർ പങ്കുവെയ്ക്കാറുണ്ട്. വിവാഹ വാർഷികത്തോടനുബന്ധിച്ച് സർപ്രൈസ് പാർട്ടി സംഘടിപ്പിക്കുകയായിരുന്നു. കേക്ക് കട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഷഫ്നയും സജിനും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

​ഗോപികയുടെ വാക്കുകളിങ്ങനെ, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ദമ്പതികളാണ് നിങ്ങൾ. ഈ സന്തോഷം ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. 8 വർഷത്തെ സ്നേഹം, ചിരി, വഴക്കുകൾ, കരുതൽ, ഉത്കണ്ഠ, വിശ്വാസം, ബഹുമാനം…. ഇനിയും 1000000000000000000000000000000000000 വർഷം ഒരുമിച്ച് ജീവിക്കാൻ ആശംസിക്കുന്നു. ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് നിങ്ങളെ രണ്ട് പേരേയും ദൈവം സൃഷ്ടിച്ചിരിക്കുന്നത്.

ചേട്ടനെ ജീവിത്തിൽ കിട്ടിയതിൽ ചേച്ചിയും ചേച്ചിയെ കിട്ടിയതിൽ ചേട്ടനും ഭാഗ്യവാനാണ്. നിങ്ങളെ രണ്ടും പേരേയും കിട്ടിയതിൽ താനും ഭാഗ്യവതിയാണ്. നിങ്ങൾ ചുറ്റുമിരിക്കുമ്പോൾ ഞാൻ ഏറെ സന്തോഷവതിയാണ്. എപ്പോഴും നിങ്ങൾ കൂടെയുണ്ടാവുമെന്ന് തനിക്ക് അറിയാം. തനിക്കൊപ്പം എല്ലായിപ്പോഴും കൂടെ നിന്നതിന് നന്ദി. രണ്ട് പേരേയും ഒരുപാട് സ്നേഹിക്കുന്നു, രണ്ട് പേർക്കും മികച്ച വിവാഹവാർഷികാശംസ നേരുന്നതായി ഗോപിക