സർക്കാർ ഓഫിസുകളിൽ ഇനി താഴ്മയായി അപേക്ഷിക്കേണ്ട

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന അപേക്ഷ ഫോമുകളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കാൻ നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

‘താഴ്മയായി അപേക്ഷിക്കുന്നു’ എന്നതിന് പകരം ‘അപേക്ഷിക്കുന്നു’ എന്നോ ‘അഭ്യർഥിക്കുന്നു’ എന്നോ ഉപയോഗിച്ചാൽ മതിയാകും. മുമ്പ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അപേക്ഷയെഴുതുമ്പോള്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേര്‍ക്കുന്ന കീഴ്‌വഴക്കമുണ്ടായിരുന്നു. ഈ ശൈലിയാണ് പുതിയ ഉത്തരവോടെ മാറുന്നത്.