ചരിത്രകോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ടയാണെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി. തന്നെ ആക്രമിക്കുവാന്‍ ശ്രമിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ടയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്രകോണ്‍ഗ്രസിനിടെയാണ് ഗവര്‍ണര്‍ക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വിസി ഈ സംഭവത്തില്‍ കൂട്ട് പ്രതിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

തനിക്കെതിരെ 2019ല്‍ കണ്ണൂരില്‍ നടന്ന ചരിത്രകോണ്‍ഗ്രസില്‍വെച്ചാണ് ആക്രമണമുണ്ടായത്. കണ്ണൂര്‍ വിസി വിളിച്ചിട്ടാണ് പോയത്. ആക്രമണം ഡല്‍ഹിയില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണ്. ശാരീരികമായി ആക്രമിക്കുന്നതാണോ ഒരു അക്കാദമിക്കിന്റെ പണിയെന്നും ഗവര്‍ണര്‍ ചോദിച്ചു.

സംഭവത്തില്‍ പരാതി നല്‍കണമെങ്കില്‍ മൂന്ന് വര്‍ഷം മുമ്പ് ചെയ്യാമായിരുന്നു. ഭരണഘടനയ്ക്ക് അനുസൃതമായിട്ടേ ഞാന്‍ പ്രവര്‍ത്തിക്കു. ഭരണഘടനയ്‌ക്കെതിരായ ഒരു പേപ്പറിലും ഒപ്പിടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.