പിണറായി വിജയനെ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്ക് എടുത്ത് വിരട്ടിയെന്ന ആക്ഷേപം തള്ളി സിപിഎം

തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയനെ ഐപിഎസുകാരന്‍ തോക്കെടുത്ത് വിരട്ടിയെന്ന ഗവര്‍ണറുടെ ആക്ഷേപം തള്ളി സിപിഎം. അങ്ങനെ ഭയപ്പെടുത്തുവാന്‍ കഴിയുന്ന വ്യക്തിയല്ല പിണറായി വിജയന്‍ എന്നും കമഴ്ന്നു കിടന്ന പിണറായി വിജയനെ അനക്കാന്‍ പോലും പോലീസിന് കഴിഞ്ഞില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

കൊലക്കേസ് പ്രതിയെ ബലം പ്രയോഗിച്ച് മോചിപ്പിക്കുവാന്‍ സ്റ്റേഷനില്‍ ചെന്നപ്പോള്‍ പിണറായി വിജയന് നേരെ യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍ തോക്ക് എടുത്തുവെന്നും 15 മിനിറ്റിനകം വീട്ടില്‍ പോയി വസ്ത്രം മാറി വന്ന കാര്യമറിയാമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. താന്‍ ആരാണെന്ന് ഗവര്‍ണര്‍ക്ക് അറിയില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ഗവര്‍ണര്‍.