ഭീകരാക്രമണ സാധ്യത; സുരക്ഷ വർദ്ധിപ്പിച്ച് മുംബൈ പോലീസ്, ഡ്രോണുകൾക്ക് വിലക്ക്

മുംബൈ: ഭീകരാക്രമണ സാധ്യതയുള്ളതിനാൽ നഗരങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ച് മുംബൈ പോലീസ്. അപകട സാധ്യതയുണ്ടെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. . 30 ദിവസത്തേയ്‌ക്ക് നഗര പരിധിയിൽ ഡ്രോണുകളും മറ്റ് മൈക്രോ ലൈറ്റ് എയർക്രാഫ്റ്റുകളും പറത്തുന്നതിന് വിലക്കേർപ്പെടുത്തി. നവംബർ 13 മുതൽ ഡിസംബർ 13 വരെയാണ് നിരോധനം.

ഹോട്ട് എയർ ബലൂണുകൾ, സ്വകാര്യ ഹെലികോപ്റ്ററുകൾ എന്നിവയ്‌ക്കും വിലക്കുണ്ട്. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ ഡ്രോണുകളും മറ്റും ഉപയോഗിക്കുന്നതിനാലാണ് സുരക്ഷ വർദ്ധിപ്പിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഭീകരരുടെ പദ്ധതികൾ തടയാൻ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും ബൃഹൻമുംബൈ പോലീസ് വ്യക്തമാക്കി.