ഹെയ്തി പ്രസിഡന്റ് ജൊവനല്‍ മോയിസിനെ വെടിവെച്ചുകൊന്നു

ഹെയ്തി പ്രസിഡന്റ് ജൊവനല്‍ മോയിസിനെ വെടിവെച്ചുകൊന്നു. കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ പ്രസിഡന്റ് ജൊവനല്‍ മോയിസിന്റെ പോര്‍ട്ടോ പ്രിന്‍സിലെ വസതിയില്‍ അതിക്രമിച്ചുകയറിയ കമാന്‍ഡോ സംഘം അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഭാര്യക്ക് പരുക്കേറ്റു. കടുത്ത ദാരിദ്ര്യം വേട്ടയാടുന്ന രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത പ്രശ്‌നമായി തുടരുന്നതിനിടെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി ഇപ്പോഴത്തെ കൊലപാതകം.

തെരുവുകള്‍ കീഴടക്കി കൊള്ളസംഘങ്ങള്‍ വാഴുന്ന രാജ്യത്ത് പൊലീസിന് നിയന്ത്രണം ഏറ്റെടുക്കാനാവാത്ത വിധം കഠിനമായ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുകയാണ്. 2017ല്‍ അധികാരമേറ്റതു മുതല്‍ മോയ്‌സിനെതിരെ ശക്തമായ പ്രക്ഷോഭം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഏകാധിപത്യം സ്ഥാപിക്കാന്‍ മോയ്‌സ് ശ്രമം നടത്തുന്നുവെന്നായിരുന്നു ആക്ഷേപം.