ഹമാസ് അനുകൂലികളേ ബ്രിട്ടൻ തൂക്കി അകത്തിടുന്നു, ഈജിപ്ത് പോലീസ് ഇസ്രായേലി ടൂറിസ്റ്റുകളേ വെടിവയ്ച്ച് കൊന്നു

ലണ്ടനിൽ ഹമാസ് അനുകൂലികളുടെ അഴിഞ്ഞാട്ടംലക്ഷ കണക്കിനു മലയാളികൾ അടക്കം ഇന്ത്യക്കാർ മനസമാധാനത്തോടെ കഴിയുന്ന ബ്രിട്ടനിൽ ആശങ്ക പരത്തി.ഇതിനിടെ ഈജിപ്തിൽ ഇസ്രായേലിനെതിരെ കലാപം,.ഈജിപ്തിൽ പോലീസുകാരൻ വെടിയുതിർത്ത് രണ്ട് ഇസ്രായേലി വിനോദസഞ്ചാരികളെ കൊന്നു. പോലീസുകാരൻ ജൂതൽ എന്ന് വിളിച്ച് ആക്ഷേപിച്ച് ഇവരെ വെടി വയ്ച്ച് കൊല്ലുകയായിരുന്നു.

ഇസ്രായേൽ യുദ്ധത്തിന്റെ അലയൊലികൾ ബ്രിട്ടനിലേക്ക് വരുമ്പോൾ ഇന്ത്യ പോലെ അല്ല ആ രാജ്യം. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച രാജ്യമാണ്‌ ബ്രിട്ടൻ. അതിനാൽ തന്നെ ഭീകര സാന്നിധ്യമായി ഇത് ബ്രിട്ടൻ കാണുന്നു.

ഹമാസ് അനുകൂല പ്രകടനമോ പരിപാടിയോ ബ്രിട്ടനിൽ ഭീകരവാദ കുറ്റമാണ്‌. എന്നിരുന്നിട്ടും ഹമാസ് അനുകൂലികൾ പരസ്യമായി ലണ്ടൻ തെരുവിൽ ഇസായേലികളേ കൊന്നതിൽ ആഹ്ളാദം എന്ന് വിളിച്ചും അള്ളാഹു അക്ബർ വിളിയും ആയി ആഘോഷിച്ചതും ഗൗരമായി കാണുന്നു

ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനിൽ ഉൾപ്പെടെ, പലസ്തീന് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേലിനെതിരായ ആക്രമണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും ആഘോഷങ്ങൾ നടന്നു.ഇത്തരം പ്രകടനക്കാരേ തൂക്കി എടുത്ത് ജയിലിൽ ഇടും എന്നും വിദേശികൾ ആണെങ്കിൽ രാജ്യം കടത്തും എന്നും പോലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഹമാസിനെ അനുകൂലിച്ച് കുട്ടി ഭീകരന്മാർ തെരുവിൽ ഇറങ്ങിയതോടെ ഹമാസിനെ വിമർശിക്കുകയും ഇസ്രായേലിനെ അനുകൂലിക്കുകയും ചെയ്ത യു കെയിലെ അനേകം മലയാളികൾ ഭയപ്പാടിലായി

ലണ്ടനിൽ പലസ്തീൻ പതാകകൾ കയ്യിലേന്തിയും കാറിന്റെ ഹോണുകൾ മുഴക്കിയും ആഹ്ലാദം പ്രകടിപ്പിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിനു പിന്നാലെ നഗരത്തിൽ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് പട്രോളിങ് ശക്തമാക്കി.ഗാസയിൽ നടക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയെന്നും ബ്രിട്ടീഷ് പൊലീസ് അറിയിച്ചു.ഇത്തരം പ്രകടനം പാടില്ല. ഹമാസ് അനുകൂല പ്രകടനവും ഇസ്രായേൽ വിരുദ്ധ നിലപാടും ബ്രിട്ടനിൽ അനുവദിക്കില്ലെന്നും യു.കെ പോലീസ് അറിയിപ്പ് നല്കിയിട്ടുണ്ട്

ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ചർച്ചകൾക്കായി അറബ് ലീഗ് മേധാവി അഹമ്മദ് അബൗൾ ഗെയ്ത് ഞായറാഴ്ച മോസ്കോയിലേക്ക് പോയി.ഹുസ്‌നി മുബാറക്കിന്റെ അവസാന ഏഴ് വർഷത്തെ ഭരണകാലത്ത് ഈജിപ്തിന്റെ വിദേശകാര്യ മന്ത്രിയായിരുന്ന അബൂൾ ഗെയ്ത്, ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് കെയ്‌റോ ആസ്ഥാനമായുള്ള അറബ് രാജ്യങ്ങളുടെ വക്താവ് പറഞ്ഞു.