‘അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക്, കളമറിഞ്ഞ് കളിക്കുക- ഹരീഷ് പേരടി

സംസ്ഥാന സര്‍ക്കാരിനെ കാലുവാരിയെറിഞ്ഞ് അറബികടലില്‍ എറിയണമെന്ന ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ വിമർശനവുമായി ഹരീഷ് പേരടി. അറബികടലില്‍ എറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ ചരിത്രത്തെകുറിച്ച് നല്ല ബോധ്യമുണ്ടാവണമെന്ന് ഹരീഷ് പേരടി പറഞ്ഞു. എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണതെന്നും ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

‘അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം…എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്…ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും…കളമറിഞ്ഞ് കളിക്കുക…’

സുരേഷ് ​ഗോപിയുടെ പ്രസ്താവന ഇങ്ങനെ, ‘രാജ്യം ഇതുവരെ കാണാത്ത വൃത്തികെട്ട ഭരണമാണ് പിണറായി സര്‍ക്കാരിന്റെ ഭരണം. നെറികേട് കാണിച്ച സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിനു സാധിക്കുന്നില്ല. സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ പരാജയമാണ്. സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണം.