പിണറായി അമേരിക്കയില്‍ ചികല്‍സക്കുപോവും, സാധരണക്കാരന്‍ മെഡിക്കല്‍ കോളേജില്‍ പോയി കിടക്കുമെന്ന് ഹരീഷ് പേരടി

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പിണറായി അമേരിക്കയില്‍ ചികിത്സയ്ക്കു പോകുമെന്നും സാധരണക്കാരന്‍ മെഡിക്കല്‍ കോളേജില്‍ പോയി കിടക്കുമെന്നും ഹരീഷ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; ശ്രീജിത്ത് സാറിന് ഇനിയും സ്ഥാനമാറ്റങ്ങള്‍ വരും. കാരണം അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാരനാണ്. ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കും കാരണം അയാള്‍ നടനാണ്. പിണറായി അമേരിക്കയില്‍ ചികല്‍സക്കുപോവും കാരണം സഖാവ് നമ്മുടെ മുഖ്യമന്ത്രിയാണ്. സാധരണക്കാരന്‍ മെഡിക്കല്‍ കോളേജില്‍ പോയി കിടക്കും.

കിട്ടിയാല്‍ കിട്ടി. പോയാല്‍ പോയി. കാരണം സാധരണക്കാരന്‍ വോട്ട് ചെയ്യാന്‍ മാത്രം അറിയുന്ന നികുതിയടക്കാന്‍ മാത്രം അറിയുന്ന പൊട്ടന്‍മാരാണ്. അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കും. കാരണം അവള്‍ ജീവിതം നഷ്ട്ടപെട്ടവളാണ്. ഞാനിനിയും ഫെയ്‌സ് ബുക്കില്‍ പോസ്റ്റിടും കാരണം നമ്മള്‍ ജീവിക്കുന്ന നാട് അത്രയും സുന്ദരമാണ്. അമേരിക്കയില്‍ നിന്ന് വന്ന ആള്‍ക്ക് വെറും രണ്ട് രൂപക്ക് രോഗം മാറ്റി കൊടുത്ത നാടാണ്. ശരിക്കും നമ്മള്‍ എത്ര ഭാഗ്യവന്‍മാരണല്ലെ…