ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും- ഹരീഷ് പേരടി

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച അടിമാലിയിലെ മറിയക്കുട്ടിക്കെതിരെ വൻ തരത്തിലുള്ള വ്യാജപ്രചരണങ്ങൾ നടന്നിരുന്നു. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന പ്രചാരണം വ്യാപകമായത്. സിപിഎം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും മറിയക്കുട്ടി ആരോപിച്ചിരുന്നു.

പിന്നാലെ തെറ്റി തിരുത്തി സഖാക്കന്മാർ തന്നെ രം​ഗത്തെത്തി. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായതെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കുമെന്നാണ് ഹരീഷ് പേരടി പറയുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം

ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും… സാധാരണ മനുഷ്യരുടെ നികുതി പണം കൊണ്ട് നിങ്ങൾ എത്ര കോടിയുടെ കക്കൂസ് വണ്ടിയിൽ കയറി യാത്ര ചെയ്താലും ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങൾ കേരളത്തോട് ഉത്തരം പറയേണ്ടിവരും… അത്രയും തീക്ഷണമാണ് ആ നോട്ടം… ഒർജിനൽ കേരള മാതാ… മറിയകുട്ടിയമ്മയോടൊപ്പം.