‘ജീവിക്കുന്ന കാലത്തോടൊപ്പം ചേര്‍ന്ന് യാത്ര ചെയ്യാന്‍ ശാസ്ത്ര വേഗത സ്വീകരിച്ചേ മതിയാവൂ’; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹരീഷ് പേരടി

കോവിഡ് വാക്‌സീന്‍ സൗജന്യമായി നല്‍കാനുള്ള നടപടിയില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹരീഷ് പേരടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവര്‍ക്കും കഴിയുന്ന സംഭാവനകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ജീവിക്കുന്ന കാലത്തോടൊപ്പം ചേര്‍ന്ന് യാത്ര ചെയ്യാന്‍ ശാസ്ത്ര വേഗത സ്വീകരിച്ചേ മതിയാവു. നിങ്ങളുടെ സമയം വരുമ്പോള്‍ എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ സ്വീകരിക്കുക. പുതിയ കാലത്തിലെ പുതിയ മനുഷ്യരാകാന്‍ സഹജീവികള്‍ക്കുകൂടി കൈ കൊടുക്കുക. അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്ക്കുക’. ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

‘സംസ്‌കാരത്തോടും പാരമ്പര്യത്തോടും ഒപ്പം ചേര്‍ന്ന് ഫോട്ടോയെടുക്കാന്‍ നല്ല രസാ, പക്ഷെ ജീവിക്കുന്ന കാലത്തോടൊപ്പം ചേര്‍ന്ന് യാത്ര ചെയ്യാന്‍ ശാസ്ത്ര വേഗത സ്വീകരിച്ചേ മതിയാവു…നിങ്ങളുടെ സമയം വരുമ്പോള്‍ എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ സ്വീകരിക്കുക… പുതിയ കാലത്തിലെ പുതിയ മനുഷ്യരാകാന്‍ സഹജീവികള്‍ക്കുകൂടി കൈ കൊടുക്കുക…അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്ക്കുക’.