പ്രണയം പൊളിഞ്ഞപ്പോള്‍ നാഗാലാന്‍ഡിലേക്ക് പോയി, ഇപ്പോള്‍ രണ്ട് കുട്ടികളുണ്ട്, ഹരിശ്രീ മാര്‍ട്ടിന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ താരമാണ് ഹരിശ്രീ മാര്‍ട്ടിന്‍. കോമഡി ഷോകളിലൂടെയും പരിപാടികളിലൂടെയുമാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. പിന്നീട് വെള്ളിത്തിരയിലെത്തി. ഇപ്പോള്‍ തന്റെ പ്രണയകഥ പറഞ്ഞിരിക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് മാര്‍ട്ടിന്‍ തന്റെ മനസ് തുറന്നത്.

മാര്‍ട്ടിന്‍ പ്രണയിച്ചിട്ടുണ്ടോ എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാര്‍ട്ടിന്‍. താരത്തിന്റെ വാക്കുകളിലേക്ക്. ഉണ്ട്. അതൊക്കെ നടന്നിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് കുട്ടികളുണ്ട് പുള്ളിക്കാരിയ്ക്ക്. സുഖമായിട്ട് ജീവിക്കുന്നു. ഞാനും കുടുംബവും സുഖമായിട്ട് ജീവിക്കുന്നു. ഇതിന്റെ പര്യവസാനം എന്നത് രസകരമാണ്. ഇനി നടക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍, നടന്നിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍, നേരത്തെ മനസിലായിരുന്നുവെങ്കില്‍ ഈ പണിയ്ക്ക് ഇറങ്ങിത്തിരിക്കില്ലായിരുന്നുവെന്നത് മറ്റൊരു സത്യം, എന്തായാലും അങ്ങനെ വന്നതോടെ ഞാന്‍ നാഗാലാന്റിലേക്ക് സ്ഥലം വിടുകയായിരുന്നു. ഡ്രോയിംഗ് പഠിച്ചിട്ടുണ്ട്. നാട്ടിലെ ഒരു സ്‌കൂളിലെ ചിത്രകലാ അധ്യാപകനാകാനായിരുന്നു ആഗ്രഹം. പക്ഷെ ആ സംഭവത്തിന് ശേഷം ഞാന്‍ നാഗാലാന്റിലേക്ക് പോയി. അവിടെ ഒരു സ്‌കൂളില്‍ രണ്ട് കൊല്ലത്തോളം കുട്ടികളെ ചിത്രം വര പഠിപ്പിക്കുകയായിരുന്നു. അവിടെ നിന്നും തിരികെ വന്നതിന് ശേഷമാണ് ഹരിശ്രീയില്‍ ചേരുന്നത്.

രണ്ട് കുട്ടികളാണ് തനിക്ക്, മകന്‍ ഡയാലിസിസിന്റെ കോഴ്സ് കഴിഞ്ഞു നില്‍ക്കുന്നു. മകള്‍ ലണ്ടനിലാണ്. ഭാര്യ ഇറ്റലിയിലാണ്, നഴ്സാണ്. പോയിട്ട് രണ്ട് വര്‍ഷമായി. കുട്ടിക്കാലത്ത്, സിനിമ കണ്ട ശേഷം അത് കാണാത്ത കുട്ടികളോട് ഒരു ഐസ് ഫ്രൂട്ടിനുള്ള 25 പൈസ മേടിച്ച ശേഷം ആ സിനിമയുടെ മുഴുവന്‍ കഥയും പറഞ്ഞു കൊടുക്കുമായിരുന്നു. നസീര്‍ സാറിന്റെ നദിയുടെ കഥ പറഞ്ഞ് കൊടുത്ത് ഒന്നര രൂപ വരെ വാങ്ങിയിട്ടുണ്ട്.-ഹരിശ്രീ മാര്‍ട്ടിന്‍ പറഞ്ഞു.

‘ഇതിന്റെ വേറൊരു പതിപ്പായിരുന്നു ഞാനും പ്രിയദര്‍ശനും ചെയ്തിരുന്നത്. തൈക്കാട് ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അവിടെയൊരു ഓടയുണ്ടായിരുന്നു. ഭയങ്കര അഴുക്കാണ്. വൈകുന്നേരം അവിടെ പോയി തോര്‍ത്ത് മുണ്ട് ചെരിച്ച് പിടിച്ച് ആ തോട്ടില്‍ നിന്നും ചെറിയ മീനുകളെ പിടിയ്ക്കും. എന്നിട്ട് ഹോര്‍ലിക്സ് കുപ്പിയില്‍ അതെല്ലാം ഇട്ട് പ്രദര്‍ശനത്തിന് വെക്കും. ഇലയൊക്കെയിട്ട് നല്ല ഭംഗിയാക്കിയിട്ടായിരിക്കും കാഴ്ചയ്ക്ക് വെക്കുക. അഞ്ച് പൈസ, പത്ത് പൈസയൊക്കെ വാങ്ങിയായിരിക്കും മീന്‍ വില്‍ക്കുക. വൈകുന്നേരം ആകുമ്‌ബോള്‍ ഒരു രൂപയൊക്കെ കിട്ടും. അന്ന് ടിക്കറ്റിന് 25 പൈസയാണ്. രണ്ട് പേര്‍ക്ക് ടിക്കറ്റിന അമ്ബത് പൈസ. പിന്നെ കപ്പലണ്ടി, ചായയും രണ്ട് ദോശയും വാങ്ങി കഴിക്കും. ഇതൊക്കെ സിനിമ കാണാന്‍ വേണ്ടിയാണ്. അതിന് വേണ്ടി ഞങ്ങള്‍ പലതും ചെയ്തിട്ടുണ്ട്. കപ്പ മോഷ്ടിച്ച് വില്‍ക്കുക വരെ ചെയ്തിട്ടുണ്ടെന്നാണ് എംജി പറഞ്ഞത്.