ഹൈന്ദവ സ്ത്രീകളേ ക്ഷേത്രത്തിൽവെച്ച് മാനഭം​ഗം ചെയ്ത എന്ന വാർത്തകൾ തെറ്റെന്ന് പൊലിസ്,ജിഹാദി ഗ്രൂപ്പുകൾ മണിപ്പൂരിനു മറുപടി ഹരിയാന എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്ത

ജിഹാദി ഗ്രൂപ്പുകൾ മണിപ്പൂരിനു മറുപടി ഹരിയാന എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്ത.ഹരിയാനയിലെ വർഗീയ കലാപത്തിനിടെ മുസ്ളീം ഭൂരിപക്ഷ പ്രദേശത്തേ നൽഹർ മന്ദിർ ക്ഷേത്രത്തിൽ ഹൈന്ദവ സ്ത്രീകളേ ബലാൽസംഗം ചെയ്തു എന്ന വാർത്തകൾ ഹരിയാന പോലീസ് നിഷേധിച്ചു. കിംവ ദന്തികൾ ആണിതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അന്വേഷിച്ച് വരികയാണ്‌ എന്നും ഹരിയാന പോലീസ് മേധാവികൾ വ്യക്തമാക്കി,മണിപ്പൂരിനു മറുപടി എന്നും മണിപ്പൂരിലെ പ്രതികാരം ഹരിയാനയിൽ വീട്ടി എന്നും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഹൈന്ദവ സ്ത്രീകൾക്കെതിരെ പ്രചാരണം നടത്തുകയാണ്‌. മണിപ്പൂർ അല്ല ഹരിയാന എന്നും ഹിന്ദു സ്ത്രീകൾക്ക് കണക്കിനു കിട്ടി എന്ന് കേരളത്തിലും പ്രചാരണം നടക്കുന്നുണ്ട്. ഇതിനെല്ലാം മറുപടിയാണിപ്പോൾ പോലീസ് പറയുന്നത്.

സംഭവം ഇങ്ങിനെ..ഹിന്ദുമത ഘോഷയാത്ര മുസ്ളീം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ പ്രവേശിച്ചപ്പോൾ യാത്ര ഒരുകൂട്ടം ആളുകൾ തടഞ്ഞു. യാത്രക്കിടയിൽ തോക്കും ആയുധങ്ങളും വടികളുമായി കയറി ഭക്തരേ അടിച്ചോടിച്ചു. വെടിവയ്പ്പിൽ 2 പോലീസ് ഗാർഡുകൾ കൊല്ലപ്പെട്ടു. ഇതോടെ ചിതറി ഓടിയ ഹൈന്ദവ ഭക്തർ സമീപത്തേ നൽഹർ മന്ദിർ ക്ഷേത്രത്തിൽ അഭയം തേടി. 2500 ഹൈന്ദവ ഭക്തർ വരും ഇത്. തുടർന്ന് ക്ഷേത്രത്തിനു നേർക്ക് രൂ​‍ൂക്ഷമായ ആക്രമണം ഉണ്ടായി. 1000 വർഷത്തിൽ അധികം പഴക്കമുള്ള ക്ഷേത്ര ഭിത്തികൾക്ക് കേടുപാട് സംഭവിച്ചു. സമീപത്തേ കുന്നിൻ മുകളിൽ നിന്നും കല്ലുകളും ക്ഷേത്രത്തിനെതിരെ എറിഞ്ഞു. ക്ഷേത്രത്തിനെതിരേ കലാപകാരികൾ വെടിവയ്പ്പും നടത്തി.ഇതായിരുന്നു സംഭവം

എന്നാൽ പിന്നീട് ക്ഷേത്രം ആക്രമിച്ച് സ്ത്രീകളേ കലാപകാരികൾ മാനഭംഗം ചെയ്തു എന്ന കിംവദന്തികൾ പരന്നു. ഇപ്പോൾ ഇതിനു വിശദീകരണമാണ്‌ പോലീസ് പറയുന്നത്.ഹരിയാനയിലെ നുഹിലെ നൽഹർ ക്ഷേത്രത്തിൽ അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളിൽ കുടുങ്ങിയ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന അവകാശവാദങ്ങൾ ഹരിയാന പോലീസ് നിഷേധിച്ചു, ഇത് “കിംവദന്തിയും തെറ്റായ വിവരണവും” എന്ന് വിശേഷിപ്പിച്ചു.

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മമത സിംഗ് പറയുന്നതനുസരിച്ച്, സംഘർഷ സമയത്ത് അത്തരം ഒരു സംഭവവും നടന്നിട്ടില്ല, കാരണം പോലീസ് സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു.നൽഹർ മന്ദിറിൽ ഭക്തർ കുടുങ്ങിയ ദിവസം, ബലാത്സംഗം പോലെയുള്ള ക്രൂരമായ കുറ്റകൃത്യങ്ങൾ അവിടെയുള്ള ഏതാനും സ്ത്രീ ഭക്തർക്കിടയിൽ സംഭവിച്ചുവെന്ന് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ഒരു വിവരണം നടക്കുന്നു, ഇത് തെറ്റാണ്, പൂർണ്ണമായ കിംവദന്തിയാണ് എന്നും പോലീസ് മേധാവി അറിയിച്ചു.ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

“സംഭവം മുഴുവനും ഞാൻ അവിടെ ഉണ്ടായിരുന്നതിനാൽ ഞാൻ ഇത് ഔദ്യോഗികമായി പറയുന്നു. ഒരു സ്ത്രീക്കും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. യഥാർത്ഥത്തിൽ അവിടെ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്… അത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും,“ എഡിജിപി പറഞ്ഞു. പറഞ്ഞു.

സംസ്ഥാനത്ത് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 216 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 500ലധികം പ്രതികൾ സംസ്ഥാനം വരെ വിട്ടിരിക്കുകയാണ്‌. അവരേ ആരെയും വെറുതേ വിടില്ല. കലാപകാരികൾക്ക് വധശിക്ഷ ഉൾപ്പെടെ ഉറപ്പാക്കി നടപടികൾ ഉണ്ടാകും.അതേസമയം, ഏതാനും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പരാമർശിച്ചതുപോലെ സംഭവങ്ങളിൽ പാകിസ്ഥാൻ ബന്ധമില്ലെന്ന് ഹരിയാന ഡിജിപി പികെ അഗർവാൾ വ്യക്തമാക്കി.കാര്യങ്ങൾ ഞങ്ങൾ അന്വേഷിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും,“ മിസ്റ്റർ അഗർവാൾ പറഞ്ഞു.

ജില്ലയിലൂടെ കടന്നുപോകുന്ന ഒരു മതപരമായ ഘോഷയാത്ര ആക്രമണത്തിനിരയായതിന് ശേഷം നുഹിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടത് സംസ്ഥാനം മുഴുവൻ വ്യാപിക്കുകയായിരുന്നു.2 പോലീസ് ഹോം ഗാർഡുകൾ ഉൾപ്പെടെ 6 പേർ മരിക്കുകയും 100ഓളം പേർക്ക് പരിക്കും 20 പോലീസുകാർക്ക് പരിക്കും ഉണ്ടായി. നൂറു കണക്കിനു വീടുകളും കടകളും വാഹനങ്ങളും തകർത്തു.