റെക്കോഡ് ഭൂരിപക്ഷം നേടി വിജയിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി; രണ്ടാം സ്ഥാനത്ത് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ പ്രീയപ്പെട്ട ആരോഗ്യമന്ത്രി നേടിയത് റെക്കോഡ് വിജയം. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 61035 വോട്ടുകള്‍ക്കാണ് കെ കെ ശൈലജ വിജയിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കുന്നത് കെകെ ശൈലജ ടീച്ചറാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാം സ്ഥാനത്തുള്ളത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അമ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കണ്ടത്.

കണ്ണൂരിലെ പയ്യന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനനാണ് മൂന്നാം സ്ഥാനത്തെത്തിയത്. 49,000 വോട്ടുകളാണ് മധുസൂധനന് ലഭിച്ച ഭൂരിപക്ഷം. നാലാമതായി കൂടുതല്‍ ഭൂരിപക്ഷം നേടിയ മന്ത്രി എം എം മണിയായിരുന്നു. ഉടുമ്പന്‍ചോലയില്‍ എം എം മണി 37,000 ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.