തൃശൂരില്‍ മിന്നല്‍ചുഴലി ; വ്യാപക നാശനഷ്‌ടം

തൃശൂര്‍: തൃശ്ശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിൽ മിന്നൽ ചുഴലി. കൊപ്ലിപ്പാടം, കൊടുങ്ങാ മേഖലയിലാണ് ശക്തമായ കാറ്റുവീശിയത്. പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. തെങ്ങും മരങ്ങളും കടപുഴകി വീണു. മേഖലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലമേഖലകളിലും വൈദ്യുതി ബന്ധം തകരാറിലായി.

മൂന്ന് മിനിറ്റോളം നീണ്ട മിന്നൽ ചുഴലിയിൽ വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. വാഴകൃഷി ധാരാളമുള്ള പ്രദേശമാണ് ഇത്. കാറ്റിൽ 1500-ലേറെ നേന്ത്രവാഴകൾ നശിച്ചതായാണ് വിവരം. നാശനഷ്ടം ഇതിലും കൂടാനാണ് സാധ്യതയെന്നാണ് വിവരം. തെങ്ങും മറ്റു മരങ്ങളുൾപ്പെടെയുള്ളവ മറിഞ്ഞുവീണിട്ടുണ്ട്.

ഇതിനിടെ മരങ്ങൾ വീണ് രണ്ട് വീടുകൾക്ക് ഭാഗികമായി തകരാറുകൾ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദ വിവരങ്ങൾ ശേഖരിച്ചുവരുന്നു. റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ എത്തി കണക്കുകൾ ശേഖരിക്കും