22 വരെ മഴയ്ക്ക് സാധ്യത; 14 ജില്ലയിലും യെല്ലോ അലര്‍ട്ട്

കേരളത്തിൽ ജൂൺ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാതിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റെയും സ്വാധീന ഫലമായാണ് കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളത്.

ഇത് പ്രകാരം ഇന്ന് 14 ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ 9 ജില്ലയിൽ യെല്ലോ ജാഗ്രതയായിരിക്കും. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായിരിക്കും ജാഗ്രത. അതേസമയം മത്സ്യതൊഴിലാളികൾ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ 22 ാം തിയതി വരെ കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.