ജമ്മുകശ്മീരിലെ പിര്‍ പഞ്ചല്‍ റേഞ്ചില്‍ കനത്ത മഞ്ഞ് വീഴ്ച

ശ്രീനഗര്‍. ജമ്മുകാശ്മീരിലെ പിര്‍ പഞ്ചല്‍ റേഞ്ചിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ മഞ്ഞ് വീഴ്ച. ഹിമപാതത്തില്‍ പ്രദേശത്തെ വലിയ ഗതാഗത തടസ്സം ഉണ്ടായി. ഗതാഗതം തടസപ്പെട്ടതോടെ പ്രദേശം ഒറ്റപ്പെട്ടു. ഇതോടെ അധികൃതര്‍ മഞ്ഞ് നീക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗതാഗതം തടസപ്പെട്ട രജൗരി പൂഞ്ച് ജില്ലകളെ കശ്മീരുമായി ബന്ധിപ്പിക്കുന്ന മുഗള്‍ റോഡിലാണ് മഞ്ഞ് നീക്കുവാന്‍ ശ്രമങ്ങള്‍ നടക്കുന്നത്.

ഹിമപാതത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജമ്മുകശ്മീരിലെ ഹിമപാതത്തില്‍ പെട്ട് രണ്ട് വിദേശികള്‍ മരിച്ചിരുന്നു. 21 പേരെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു.