ഇരട്ടവോട്ടിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സംസ്ഥാനത്താകെ നാലര ലക്ഷത്തിലധികം ഇരട്ട വോട്ടുകളോ വ്യാജ വോട്ടുകളോ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഇരട്ട വോട്ടുള്ള വോട്ടർമാർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം നിഷേധിക്കണമെന്ന ആവശ്യമാണ് ചെന്നിത്തല ഹർജിയിൽ ഉന്നയിച്ചത്. ഒരാൾ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു വരുത്തണമെന്ന് കഴിഞ്ഞ ദിവസം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

വോട്ടർ പട്ടിക പരിശോധിക്കാൻ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. 140 മണ്ഡലങ്ങളിലേയും വോട്ടർ പട്ടിക പരിശോധിക്കാനാണു ജില്ലാ കളക്ടർമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആവശ്യമായ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാനായിരുന്നു ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഇരട്ട വോട്ട് വിഷയത്തിന്മേൽ നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സമർപ്പിച്ചേക്കും.