പശ ഒട്ടിച്ചാണോ റോഡ് നിര്‍മ്മിക്കുന്നത്; കൊച്ചി കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഹൈക്കോടതി

പശ ഒട്ടിച്ചാണോ റോഡുകള്‍ നിര്‍മ്മിക്കുന്നതെന്ന് ഹൈക്കോടി. കൊച്ചി കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പിനുമെതിരെയാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകര്‍ന്ന് കടക്കുകയാണ്. ഇതിന്റെ ഉത്തരവാദിത്തം എന്‍ജിനീയര്‍മാര്‍ക്കാണ് അവരെ വിളിച്ച് വരുത്തുമെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകള്‍ തകര്‍ന്ന് കടക്കുന്നത് സംബന്ധിച്ച കേസുകള്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

കൊച്ചി നഗരത്തിലെ നടപ്പാടകളും റോഡുകളും നവീകരിക്കണമെന്ന് കൃത്യമായി സൂക്ഷിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവുകള്‍ ഉണ്ട്. ഇത് ലംഘിക്കപ്പെട്ടതായി മനസ്സിലാക്കുന്നു. നഗരത്തിലെ നടപ്പാതകള്‍ തകര്‍ന്ന് കിടക്കുകയാണ്. നിരവധി കാല്‍നടക്കാര്‍ക്കാണ് അപകടം സംഭവിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ക്ക് സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് ഉത്തരവാദിത്തം എന്നു ഹൈക്കോടതി വ്യക്തമാക്കി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കമ്മിഷണര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കോര്‍പ്പറേഷനും സെക്രട്ടറിക്കും ഹൈക്കോടതി നോട്ടീസ് നല്‍കി.