ഹൈറിച്ച് തട്ടിപ്പിൽ ഇ.ഡി അന്വേഷണം, അവകാശികളെ തേടി കോടികൾ

ഓട്ടോ ഓടിച്ച് നടന്ന ഹൈറിച്ചുകാരൻ ഇപ്പോൾ ബി എം ഡബ്ള്യൂ കാറിൽ. കേരളത്തിലേ ഏറ്റവും വലിയ കൊള്ളയിലൂടെ സമാഹരിച്ചത് ആയിര കണക്കിനു കോടികൾ. ഹൈ റിച്ചിൽ പണം നിക്ഷേപിച്ചവരിൽ ഇനിയും പരാതി നല്കാത്തവർക്ക് ആ പണം തിരികെ കിട്ടില്ല. മുങ്ങുന്ന കപ്പലിൽ നിന്നും സമ്പത്തും എടുത്ത് ക്യാപ്റ്റൻ രക്ഷപെടാതിരിക്കാൻ ഹൈറിച്ചിന്റെ ഉടമകളുടെ എല്ലാ ആസ്തിയും കണ്ടുകെട്ടി. ഇനി എവിടെ എങ്കിലും ഇവർക്കോ ഇവരുടെ ഉടമകൾക്കോ ആസ്തിയോ ഭൂമിയോ ഉണ്ടെങ്കിൽ ഉടൻ തൃശൂർ കലക്ടറേ അറിയിക്കുക…ഇതുമായി ബന്ധപ്പെട്ട രേഖകൾ കർമ്മ ന്യൂസിന്.

ഈ രേഖകളിൽ വ്യക്തമാണ് ബഡ്സ് ആക്ട് പ്രകാരം ഹൈറിച്ചിൻ്റെ എല്ലാ അക്കൗണ്ടുകളും ഫ്രീസ് ചെയ്തെന്ന്. കൂടാതെ വടകരയിലെ റിട്ടേഡ് എസ്.പി.ഇഡിക്ക് പരാതി കൊടുക്കുകയും ചെയ്തിട്ടുണ്ട് .ഇതേകുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഈ പരാതിയുടെ കോപ്പിയും കർമ്മ ന്യൂസിന് ലഭിച്ചു. ഇത് തെളിവുകൾ സഹിതമാണ് പുറത്ത് വിടുന്നത്. എന്ത് തന്നെയായാലും പറയാം ഹൈറിച്ച് പൂട്ടിയിരിക്കുന്നു. പണം നിക്ഷേപിച്ചവർക്ക് ഇനി പണം ലഭിക്കില്ല.

ഇതിനിടെ ഹൈറിച്ചിന്റെ സാമ്പത്തിക സ്രോതസ് കേന്ദ്ര ഏജൻസി അന്വേഷിക്കും. അത് മാത്രമല്ല അവരുടെ വരുമാന സ്രോതസ്സ് ഉൾപ്പെടെ അന്വേഷിക്കാൻ കേന്ദ്ര സംഘവും എത്തും. കേരളത്തിന് പുറമെ കേന്ദ്ര സംഘവും എത്തിയാൽ ഇന്ത്യയിൽ തന്നെ നടത്തിയ വൻ തട്ടിപ്പാണ് പുറത്ത് വരിക.അതിനിടെ പലരിൽ നിന്നു കോടികൾ വാങ്ങി പണം നിഷേപ്പിച്ച ഏജൻ്റുമാർ മുങ്ങിയതായാണ് വിവരം. ചിലർ ഗൾഫിലേക്ക് മുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

ലോണെടുത്ത് ഹൈറിച്ചിൽ പണം നിക്ഷേപിച്ചവർ ഏറെയാണ്.അവരെ ഇതിലേക്ക് വലിച്ചിഴച്ച ഏജൻറുമാർക്ക് മിണ്ടാട്ടമില്ല. കോടികളും ലക്ഷങ്ങളും വാഗ്ദാനം ചെയ്ത് ഹൈറിച്ചിൻ്റെ വലയിൽ കുടുങ്ങിയത് സാധാരണക്കാരാണ്. അവർക്ക് എങ്ങനെ ഈ പണം തിരികെ കിട്ടുമെന്നാണ് ചോദ്യം. സാധാരണക്കാരൻ്റെ പണം ഉപയോഗിച്ച് കോട്ടും സ്യൂട്ടും ഇട്ട് ആഢംബര ഹോട്ടലുകളിൽ മദ്യവും മദിരാശിയും ആസ്വാദിച്ച ഏജൻ്റുമാർ നേട്ടോട്ടത്തിലാണ്. ഇവർ കരുതിയില്ലവൻ തട്ടിപ്പാണ് നടത്തിയത് എന്ന്. ചിലർ ഹൈറിച്ച് എന്ന് എഴുതി കറങ്ങിയ ആഢംബര കാറിൻ്റെ ബോർഡ് വരെ ഊരി. ഇനി എപ്പോഴാണ്നാട്ടുക്കാർ വന്ന് പഞ്ഞിക്ക് ഇടുക എന്ന് പറയാൻ പറ്റില്ലാലോ.