സഹോദരി മരിച്ചതറിഞ്ഞു സഹോദരനും മരണപെട്ടു

ആലപ്പുഴ. സഹോദരി മരിച്ചതറിഞ്ഞു സഹോദരനും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് നരിയനയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സീനത്ത് (62) മരിച്ച വിവരമറിഞ്ഞാണ് സഹോദരൻ പൊന്നാട് നടുവത്തേഴത്ത് പുത്തൻപറമ്പിൽ ഹംസ (73) മരണപ്പെടുന്നത്.

തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സീനത്ത് മരണപ്പെട്ടത്. വിവരമറിഞ്ഞ് ഹംസ കുടുംബത്തോടൊപ്പം സീനത്തിന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ ദേഹാസാസ്ഥ്യം ഉണ്ടാവുകയും പുലർച്ചെ 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഹംസ വീടിനോട് ചേർന്ന് ചായക്കട നടത്തുകയായിരുന്നു. ഇരുവരും അടുത്തടുത്താണ് താമസിച്ചു വന്നിരുന്നത്.

സീനത്തിന്റെ മക്കൾ: ഹന്നത്ത്, നുസ്രത്ത്. മരുമക്കൾ: അൻസർ, മൻസൂർ. ആസിയ ബീവിയാണ് ഹംസയുടെ ഭാര്യ. മക്കൾ: നജുമുദ്ദീൻ, അൻസാരി, പരേതയായ നജ്മ. മരുമക്കൾ: നിഷ, ഷഹീറ, ഷംസുദ്ദീൻ. സീനത്തിന്റെ ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 നും ഹംസയുടെത് 11 നും പൊന്നാട് മഹല്ല് ഖബർസ്ഥാനിൽ നടന്നു.