ഞാൻ ഇപ്പോൾ പർദ്ദ ഇട്ടിട്ട് പോയാലും നെഗറ്റീവ് കമന്റ്‌സ് വരും- ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്.

വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇവയെ കുറിച്ച് നടി വാക്കുകളാണ് ശ്രദ്ധനേടുന്നത്.ഞാൻ ഇപ്പോൾ പർദ്ദ ഇട്ടിട്ട് പോയാലും നെഗറ്റീവ് കമന്റ്‌സ് വരും. എനിക്ക് തന്നെ കൺഫർട്ടബിൾ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. നമ്മുടെ ലൈഫിന്റെ ഭാഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട്, അവരെ പേടിച്ച് ഒരു കാര്യം ഉപേക്ഷിക്കേണ്ട കാര്യമെന്താണെന്ന് ഹണി ചോദിക്കുന്നു.

‘വളരെ ചെറിയൊരു കാര്യം മതി പെട്ടെന്ന് വിഷമം വരുന്ന ആളാണ് ഞാൻ. വീണ്ടും വീണ്ടും അത് തുടർന്നു കൊണ്ടിരിക്കുമ്പോൾ ഇംപാക്ടും കുറയുമല്ലോ. ഞാൻ ഇപ്പോൾ പർദ്ദ ഇട്ടിട്ട് പോയാലും നെഗറ്റീവ് കമന്റ്‌സ് വരും. എനിക്ക് കൺഫർട്ടബിൾ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. ഓരോ പരിപാടി നോക്കിയും ഡ്രസുകൾ തെരഞ്ഞെടുക്കും. നമ്മളെ ഉദ്ഘാടനത്തിനോ മറ്റോ വിളിക്കുന്നവർക്ക് അതൊരു പ്രശ്‌നമായിട്ട് തോന്നില്ല.

തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് ഭാഗമായിരുന്നു. വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു. ‘മോൺസ്റ്റർ’ ആണ് ഹണി റോസിന്റെതായി ഒടുവിൽ തിയേറ്ററുകളിലെത്തുന്നത്. മോഹൻലാൽ നായകനായ ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു