എല്ലാ പുരുഷന്മാരും പരസ്ത്രീ ബന്ധമുള്ളവരാണോ, ഹണി റോസ് പറഞ്ഞ മറുപടി

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്,കന്നടഎന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു.വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു

ഇപ്പോൾ കൈരളിയിൽ വന്ന പഴയ ഒരു അഭിമുഖ സംഭാഷണമാണ് വീണ്ടും വൈറലാകുന്നത്. നാദിർഷ അവതാരകനായെത്തിയ പരിപാടിയിൽ ഹണിയായിരുന്നു അതിഥി.  ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ വിജയിച്ചത് ഹണി റോസ് അഭിനയിച്ചതു കൊണ്ടാണോ എന്ന അക്ഷയ എന്ന പെൺകുട്ടിയുടെ ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി. ഈ സംഭാഷണത്തിൽ തുടങ്ങി ഹണി അഹങ്കാരിയാണെന്നും അക്ഷയ പറയുന്നു.എല്ലാ പുരുഷന്മാരും പരസ്ത്രീ ബന്ധമുള്ളവരാണെന്നും അതിനാൽ താൻ കല്യാണം കഴിക്കില്ലെന്നും ഹണി നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ ഇല്ല എന്നായിരുന്നു ഹണിയുടെ ഉത്തരം.

നമ്മുടെ ഇൻഡസ്ട്രി നായകൻമാർക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. അവർക്ക് മാത്രമാണ് ഇവിടെ സാറ്റിലൈറ്റ് മൂല്യം.ഉദ്ദാഹരണത്തിന് ഉയരെ എന്ന ചിത്രം എടുത്ത് നോക്കുകയാണെങ്കിൽ അതിൽ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്. ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാൻ കഴിവുള്ള നടിയാണ് പാർവതി എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടക്കാൻ വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകർക്കും നായകന്മാരെ കേന്ദ്രീകരിച്ചുള്ള കഥകളിലാണ് കൂടുതൽ താത്പര്യം. ഹണി റോസ് പറയുന്നു. വി.കെ.പി സംവിധാനം ചെയ്യുന്ന എൻറെ അടുത്ത സിനിമ ഒരു സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണ്.