മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം ചെത്തിക്കളഞ്ഞ് വീട്ടമ്മ

ബറെയ്‌ലി. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം മാതാവ് മുറച്ച് കളഞ്ഞു. ഉത്തരപ്രദേശിലെ ലഖിംപൂര്‍ഖേരി ജില്ലയിലാണ് സംഭവം നടന്നത്. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് 36 കാരിയായ യുവതി 14കാരിയായമകള്‍ക്കൊപ്പം ഒരു യുവാവിന്റെ കൂടെയാണ് താമസിക്കുന്നത്.

യുവതി ജോലി ചെയ്യുന്നതിനായി പുറത്തേക്ക് പോയസമയത്താണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. സംഭവം നടക്കുമ്പോള്‍ വീടിന് സമീപത്തെ പാടത്ത് പണി ചെയ്യുകയായിരുന്നുവെന്നും. വീട്ടില്‍ നിന്നും ബഹളം കേട്ടതിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയപ്പോള്‍ മകളെ പീഡിപ്പിക്കുവാന്‍ ശ്രമിക്കുന്നതാണ് കണ്ടതെന്ന് യുവതി പറയുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിക്കുവാന്‍ നോക്കിയപ്പോള്‍ ഇയാള്‍ തന്നെയും ആക്രമിച്ചു തുടര്‍ന്നാണ് ലൈംഗികാവയവം മുറിച്ച് കളഞ്ഞതെന്ന് പോലീസിനോട് യുവതി പറയുന്നു. ആരോപണ വിധേയനായ വ്യക്തിക്കെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ ആരോഗ്യ നില ഗുരുതരമായതിനാല്‍ ചികിത്സ്‌ക്കായി ലക്‌നൗവിലേക്ക് കൊണ്ടുപോയി.