കായികമായി അധ്വാനിച്ചിട്ടാണെങ്കിലും ഭാര്യയ്ക്കും മക്കള്‍ക്കും ഭര്‍ത്താവ് ജീവനാംശം നൽകണം.

ന്യൂഡൽഹി.ഭാര്യയ്ക്കും മക്കള്‍ക്കും ഭര്‍ത്താവ് ജീവനാംശം കായികമായി അധ്വാനിച്ചിട്ടാണെങ്കില്‍ കൂടിനല്‍കണമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

ഭാര്യയ്ക്കും മക്കള്‍ക്കും ജീവനാംശം നല്‍കാന്‍ തനിക്ക് വരുമാനമില്ലെന്ന് കാണിച്ച്‌ യുവാവ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി ഉത്തരവ്.’ശാരീരികമായി മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതുകൊണ്ട് ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനും ജീവനാംശം നല്‍കണം. ഭാര്യയ്ക്ക് 10,000 രൂപയും കുഞ്ഞിന് 6,000 രൂപയുമാണ് ജീവനാംശമായി നല്‍കേണ്ടതെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.

സിആര്‍പിസി സെക്ഷന്‍ 125 സാമൂഹ്യ നീതി നടപ്പിലാക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാനുള്ളതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.