എന്നെ അയച്ചത് ഈശ്വരൻ, ദൈവത്തിനു എന്നിൽ ലക്ഷ്യങ്ങൾ ഉണ്ട്- പ്രധാനമന്ത്രി

താൻ തികഞ്ഞ ഈശ്വര വിശ്വാസി ആണെന്നും ദൈവമാണ്‌ എന്നെ അയച്ചത് എന്നും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിയുടെ പരിഹാസത്തിനു മറുപടി കൂടിയാണിത്. ഭൂമിയിലേക്ക് വന്നത് ദൈവത്തിന്റെ ആഗ്രഹം ആണ്‌ എന്ന് കരുതാനാണ്‌ ഏതൊരു ഈശ്വര വിശ്വാസിക്കും പറയാൻ ഉണ്ടാവുക.

ദൈവമാണ്‌ തന്നെ അയച്ചത് എന്നും മോദി പറഞ്ഞതിനെ രാഹുൽ ഗാന്ധി പൊതുയോഗത്തിൽ പരിഹസിച്ചിരുന്നു. മോദി പറഞ്ഞത് ഒരു സാധാരണക്കാരൻ ആയിരുന്നു പറഞ്ഞത് എങ്കിൽ അയാളേ ഭ്രാന്താശുപത്രിയിൽ അടയ്ക്കുമായിരുന്നു എന്നും രാഹുൽ പരിഹസിച്ചിരുന്നു. എന്നാൽ തന്റെ നിലപാട് വീണ്ടും അടിവരയിട്ട് ആവർത്തിക്കുകയാണ്‌ നരേന്ദ്ര മോദി.

മൂന്നാം തവണയും വിജയിക്കുമെന്ന പ്രതീക്ഷ ആണുള്ളത്.ദൈവം തന്നെ അയച്ചിരിക്കുന്നത് ഒരു ലക്ഷ്യത്തിനാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ആ ദൗത്യം പൂർത്തിയാകുന്നതുവരെ താൻ പ്രവർത്തിക്കുന്നത് തുടരുമെന്നും പറഞ്ഞു. എന്നിൽ വിശ്വാസം ഉള്ളവരേയും ഇല്ലാത്തവരേയും സേവിക്കേണ്ടത് തന്റെ കടമയാണ്‌.എനിക്കെതിരെ വലരെ മോശമായ അധിക്ഷേപങ്ങൾ ഉപയോഗിക്കുന്ന ആളുകളെ നിങ്ങൾക്ക് കാണാനാകും, എന്നെകുറിച്ച് നല്ലത് പറയുന്നവരെയും നിങ്ങൾക്ക് കണ്ടെത്താനാകും എന്ന് എൻ ഡി ടി വി റിപോർട്ടറോട് മോദി പറഞ്ഞു.നല്ല കാര്യങ്ങൾ പ്രകടിപ്പിക്കുന്നവരെയും എന്നെ വിമർശിക്കുന്നവരെയും നിങ്ങൾ ഈ രാജ്യത്ത് കാണും. അതിനാൽ തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം അത്രമാത്രം ഉണ്ട് എന്ന് കരുതണം. എന്നാൽ വിമർശകരിൽ നിന്നും എന്നിൽ വിശ്വാസം പ്രകടിപ്പിക്കുന്നവരെ വേദനിപ്പിക്കുകയോ നിരാശരാക്കുകയോ ചെയ്യരുതെന്ന് ഉറപ്പാക്കുകയാണ് എൻ്റെ കടമ,“ അദ്ദേഹം പറഞ്ഞു.

രാജ്യത്തിനായും ജനങ്ങൾക്കായും നന്മ ചെയ്യുന്നവരെ സംരക്ഷിക്കുക. അവരെ പ്രോൽസാഹിപ്പിക്കുക. എതിർപ്പുകളിൽ നിന്നും അവരെ സംരക്ഷിക്കുക. അങ്ങിനെ നന്മ നിറഞ്ഞ ഇന്ത്യയും ജനങ്ങളും കെട്ടിപടുക്കുക..ഇത് തന്നെ ലക്ഷ്യമാണ്‌ എന്നും നരേന്ദ്ര മോദി വ്യക്തമാക്കി.ചിലർ എന്നെ ഭ്രാന്തനെന്ന് വിളിക്കും, പക്ഷേ പർമാത്മാവായ ദൈവം ആണ്‌ എന്നെ സൃഷ്ടിച്ചതും അയച്ചതും. ദൈവത്തിനു എന്നിൽ ലക്ഷ്യങ്ങൾ ഉണ്ട്. അതിനു വേണ്ടിയാണ്‌ എനിക്ക് ഇത്തരം അവസരങ്ങൾ ലഭിക്കുന്നത്.ദൈവം) എന്നെ അയച്ചത് ഒരു ലക്ഷ്യത്തിനാണെന്ന് എനിക്ക് ബോധ്യമുണ്ട്. ലക്ഷ്യം നേടിയാൽ എന്റെ ദൗത്യം അവസാനിച്ചു. ദൈവം എന്നെ അയച്ച ലക്ഷ്യവും എന്റെ ധർമ്മവും ഒന്നായീരിക്കും. ധർമ്മത്തിൽ നിന്നും വ്യതിചലിക്കില്ല.അതിനാലാണ് ഞാൻ എന്നെ പൂർണ്ണമായും ദൈവത്തിന് സമർപ്പിച്ചത്,“ പ്രധാനമന്ത്രി പറഞ്ഞു.   കൂട്ടിച്ചേർത്തു.

ഒരുപാട് ജോലി ചെയ്യാൻ ദൈവം വഴികാട്ടുന്നു. ദൈവം എനിക്ക് ഒരുപാട് അവസരം തരുന്നു. എന്നാൽ എന്റെ വലിയ പദ്ധതികൾ ഇപ്പോൾ വെളിപ്പെടുത്തിന്നില്ല. ഈശ്വരനും രാജ്യത്തിനും നിരക്കാത്തത് ഒന്നും ചെയ്യില്ല. തികഞ്ഞ ഒരു ഈശ്വര വിശ്വാസിയായ എനിക്ക് ഇങ്ങിനെ ഒക്കെ എന്നെകുറിച്ച് വിവരിക്കാനേ അറിയൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു..അടുത്ത പദ്ധതി എന്താണ്‌ എന്നും അടുത്ത ലക്ഷ്യം എന്താണ്‌ എന്നും ചോദിച്ചപ്പോൾ മോദി പറഞ്ഞു. ദൈവത്തിന്റെ അടുത്ത പദ്ധതി എന്തെന്ന് അറിയാൻ എനിക്ക് ഡയൽ ചെയ്ത് ചോദിക്കാൻ കഴിയില്ലല്ലോ..അതിനായി കാത്തിരിക്കണം.. ഈശ്വരൻ എന്നെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. തിന്മയിൽ നിന്നും ജനത്തേയും രാജ്യത്തേയും രക്ഷിക്കാൻ പ്രേരിപ്പിക്കുന്നു.അതിനാൽ തന്നെ അടുത്തത് എന്താണെന്ന് ചോദിക്കാൻ എനിക്ക് നേരിട്ട് ഡയൽ ചെയ്യാൻ കഴിയില്ല- മോദി വ്യക്തമാക്കി.

എന്താണേലും നരേന്ദ്ര മോദിയുടെ തികഞ്ഞ ദൈവ ഭക്തിയും വിശ്വാസവും അദ്ദേഹം പങ്കുവയ്ക്കുകയാണ്‌. ഈശ്വര വിശ്വാസം ഇല്ലാത്തവർക്ക് ഇത് തെറ്റായി തോന്നാം. എന്നിരുന്നാലും പഹാസങ്ങൾ പാടില്ല. കാരണം മോദി ഇവിടെ ഈശ്വര വിശ്വാസം ഇല്ലാത്തവരെ പരിഹസിച്ചിട്ടില്ല. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വിശ്വാസത്തേയും ദൈവ ഭക്തിയേയും വിമർശിക്കാൻ മറ്റുള്ളവർക്കും അവകാശം ഇല്ലെന്ന് പറയുന്നതാകും ശരി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാനുള്ള ശ്രമത്തിലാണ് ബിജെപി, ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.

നിരന്തരമായ വാക്ക് ആക്രമണങ്ങൾക്കിടയിലും പ്രതിപക്ഷ നേതാക്കളെ ശത്രുക്കളായി കാണാത്തതെങ്ങനെയെന്നും അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി സംസാരിച്ചു. ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിപക്ഷ നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.