മാളികപ്പുറം സിനിമ കണ്ടു എനിക്ക് ഇന്ന് എന്റെ ഏറ്റവും നല്ല കൂട്ടുകാരനെ കിട്ടി

ഞാന്‍ ഇന്ന് മാളികപ്പുറം സിനിമ കണ്ടു എനിക്ക് ഇന്ന് എന്റെ ഏറ്റവും നല്ല കൂട്ടുകാരനെ കിട്ടി .ഇതാണ് എന്റെ ബേസ്ഡ് ഫ്രണ്ട് .ഒരു കൊച്ചു മിടുക്കിയുടെ പല്ലില്ലാത്ത മോണ കാണിച്ചുള്ള വാക്കുകളാണ് ഇത്. ആരാണ് ബേസ്ഡ് ഫ്രണ്ട് എന്നും കാണിക്കുന്നുണ്ട്. സാക്ഷാല്‍ അയ്യപ്പന്റെ ചിന്മുദ്രയിലിരിക്കുന്ന ഒരു ചിത്രം. മാളികപ്പുറം ചിത്രം കണ്ടു വന്നതിനു ശേഷം വിശേഷങ്ങള്‍ പറയുന്ന ഒരു കുഞ്ഞു മാളികപ്പുറം ഇപ്പോള്‍ വൈറലാണ്.

മധ്യമപ്രവര്‍ത്തക അഞ്ചു പാര്വതി പ്രബീഷിന്റെ മകള്‍ ആണ് ഈ കുഞ്ഞു മാളികപ്പുറം. മോളെയും കൊണ്ട് മാളികപ്പുറം കാണാന്‍ പോയ അനുഭവം പാര്വതി തന്നെ ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട് ഇന്ന് ഒരിക്കല്‍ കൂടി മാളികപ്പുറം കാണാന്‍ പോയി . ഇന്ന് എന്റെ ആമി മാളികപ്പുറവുമായിട്ടാണ് കാണാന്‍ പോയത്. അവള്‍ തുടക്കം മുതല്‍ ആസ്വദിച്ചിരുന്ന് കണ്ടു. ഇടയ്ക്ക് കല്ലു കരഞ്ഞപ്പോള്‍ അവള്‍ കൂടെ കരഞ്ഞു. ഫൈറ്റ് സീനുകള്‍ വന്നപ്പോള്‍ നന്നായി പേടിച്ചു. ആദ്യമായാണ് ഒരു സിനിമ മുഴുവനായി എന്റെ മകള്‍ കാണുന്നത്.

പുതിയ സൂപ്പര്‍ ഹീറോ ആയി, ബെസ്റ്റ് ഫ്രണ്ടായി ഇന്ന് മുതല്‍ അവള്‍ അയ്യപ്പസ്വാമിയെ കണ്ടു തുടങ്ങിയത്രേ. വീട്ടിലെത്തിയതും വാശി തുടങ്ങിയത് കല്ലു ഇട്ടിരുന്ന പോലെ മാല വേണമെന്ന് പറഞ്ഞിട്ടാണ്. സൈജു കുറുപ്പിന്റെ കഥാപാത്രം അവളെ കരയിപ്പിച്ചു കേട്ടോ. അച്ഛന്‍ – മകള്‍ ബോണ്ടിംഗ് അവള്‍ക്ക് നന്നായി റിലേറ്റ് ചെയ്യാന്‍ പറ്റിയത് അവളും അച്ഛനുമായിട്ടുള്ള അതേ േെൃീിഴ ൃലഹമശേീിവെശു കല്ലുവും അവളുടെ അച്ഛനുമായി കണ്ടതുകൊണ്ടാണ്. ഒരിക്കല്‍ വിശദമായ റിവ്യു ഞാന്‍ എഴുതിയതാണ്. ഇനി എന്റെ മകള്‍ക്കാണ് പറയാനുള്ളത്.

മാളികപ്പുറം ടീമിനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. കൃഷ്ണ ഭക്തയായ എന്റെ കുഞ്ഞിന് കലിയുഗവരദനോട് തോന്നുന്ന ആ സ്‌നേഹം ഞാനിപ്പോള്‍ കണ്ടറിയുന്നുണ്ട്. ഒരു സിനിമ കൊണ്ട് ഒരു നാലു വയസ്സുകാരി കുഞ്ഞ് മല ചവിട്ടണമെന്ന ആഗ്രഹം ഹൃദയത്തിലേറ്റി കഴിഞ്ഞു. വൈകിട്ട് സന്ധ്യാനാമം ചൊല്ലിയപ്പോള്‍ അവള്‍ ശരണമന്ത്രങ്ങള്‍ ചൊല്ലി തുടങ്ങി. അവളുടെ കണ്ണില്‍ സ്വാമി അയ്യപ്പന് ഒരു രൂപമുണ്ട്.

അത് ഉണ്ണിയുടേതാണ്. ശബരിമല അയ്യപ്പന്റെ തിരുസവിധത്തില്‍ ജനലക്ഷങ്ങള്‍ ശരണമന്ത്രവുമായി എത്തിച്ചേരുന്ന ആ പുണ്യഭൂമികയെ, അവിടെ വാണരുളുന്ന ആ ദിവൃരൂപത്തെ ഹൃദയത്തിലേറ്റിയത് എന്റെ ഏഴാം വയസ്സിലെ പുണ്യമല ദര്‍ശനത്തോടെയായിരുന്നു. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ കൂടി ഭഗവാനെ കാണാന്‍ പോയി. എന്നാല്‍ എന്റെ മകള്‍ക്ക് നാലാം വയസ്സില്‍ തന്നെ ആ സൗഭാഗ്യം ഒരു ദൃശ്വാവിഷ്‌കാര രൂപത്തില്‍ ലഭിച്ചിരിക്കുന്നു. ഒരായിരം നന്ദി; മാളികപ്പുറം ടീം.

തത്ത്വമസി ശ്രീകോവിലിനുള്ളിലെ ദേവനും അയ്യപ്പ സ്വാമി ; പുറത്ത് നിന്നു അതീവ ഭക്തിയോടെ തൊഴുകൈയ്യുമായി സ്വാമിയെ ദര്‍ശിക്കുന്ന ഭക്തനും അയ്യപ്പസ്വാമി. ഇത്രയും മഹത്തായ ഒരു ദര്‍ശനം ശബരിമലയില്‍ മാത്രമാണുള്ളതെങ്കില്‍ അത്രയും മിഴിവാര്‍ന്ന അതിന്റെ ദൃശ്വാവിഷ്‌കാരമാണ് ഈ സിനിമ.കയ്യിലെ ഫോണില്‍ ഉണ്ണി മുകുന്ദന്റെ ഫോട്ടോ നോക്കിയിരിക്കുന്ന കുഞ്ഞിനോട് ‘ഇതാരാ’ എന്ന് അമ്മ ചോദിക്കുന്നു.

നിഷ്‌കളങ്കമായി പുഞ്ചിരിച്ച് കൊണ്ട് ‘അയ്യപ്പന്‍’ എന്നായിരുന്നു ആ കുഞ്ഞ് മറുപടി പറഞ്ഞത്. എവിടെ എന്ന് ചോദിക്കുമ്പോള്‍ ഉണ്ണി മുകുന്റെ ഫോട്ടോ ചൂണ്ടികാണിക്കുന്നുമുണ്ട് കുഞ്ഞ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്ത് എത്തുന്നത്

‘എന്റെ 6 വയസ്സുള്ള മോള്‍ക്കും നിങ്ങളിപ്പോ അയ്യപ്പന്‍ ആണ്.. ഉണ്ണി മുകുന്ദന്‍ വൈകാതെ പാന്‍ ഇന്ത്യന്‍ റിലീസ് ഉണ്ടാകും എന്നു വിചാരിക്കുന്നു, ഒരു കലാകാരന്‍ എന്ന നിലയില്‍ ഇനി എന്താണ് വേണ്ടത്’, എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍. അതേസമയം, കഴിഞ്ഞ ദിവസം പന്തളത്ത് എത്തി തിരുവാഭരണം ദര്‍ശിച്ച വിശേഷം ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരുന്നു.

മാളികപ്പുറം തനിക്കൊരു നിയോഗം ആയിരുന്നുവെന്ന് പറഞ്ഞ നടന്‍, സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച കേരളത്തിലെ എല്ലാ കുടുംബ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും കുറിച്ചു. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് മാളികപ്പുറത്തിന്റെ നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷത്തെ മറ്റൊരു മികച്ച- വിജയ ചിത്രമാകും മാളികപ്പുറം എന്നാണ് വിലയിരുത്തലുകള്‍. ഉണ്ണി മുകുന്ദന്റെ കരിയര്‍ ബെസ്റ്റ് ചിത്രമാണെന്നാണ് വിലയിരുത്തലുകള്‍. ചിത്രത്തില്‍ ബാലതാരങ്ങളായി എത്തിയ കുട്ടികള്‍ക്കും നിറയെ പ്രശംസ പ്രവാഹമാണ്.