ബാലബുദ്ധിക്കാരൻ, രാഹുലിനെ എയറിലാക്കി മോദി സഭയിൽ തകർത്താടുന്നു, ബാലബുദ്ധി ഇരുന്ന് മോങ്ങുന്നു

പാർലമെന്റിൽ രാഹുൽ ഗാന്ധിയേ ബാല ബുദ്ധിക്കാരൻ എന്ന് വിളിച്ച് മോദി. 7 തവണ മോദി രാഹുലിനെ ബാല ബുദ്ധിക്കാരൻ എന്ന് വിളിച്ച് കളിയാക്കുന്ന വീഡിയോ . 1000കണക്കിനു കോടികളുടെ അഴിമതിയിൽ ജാമ്യം എടുത്തിരിക്കുന്ന ആളാണ്‌ ബാലബുദ്ധിക്കാരൻ എന്നും മോദി..
തന്നെ മോദി വേട്ടയാടി എന്ന് രാഹുൽ ഗാന്ധി ലോക്സഭാ പ്രസംഗത്ത് പറഞ്ഞിരുന്നു. ഇ ഡി എന്നെ 40 മണിക്കൂർ ചോദ്യം ചെയ്തു. ഞാൻ അത് ആസ്വദിക്കുകയായിരുന്നു. കേസുകളിൽ കുടുക്കി. രാഹുൽ ഗാന്ധിയുടെ ഈ പരാമർശത്തിനാണ്‌ പ്രധാനമന്ത്രി മറുപടി പറഞ്ഞത്.

മോദി പറഞ്ഞത് ഇങ്ങിനെ…ബാലക് ബുദ്ധിയുടെ വിലാപങ്ങൾ തുടരുകയാണ്‌. ബാലബുദ്ധിക്കാർ പറയും പോലെ എനിക്കടി കിട്ടി, എന്നെ വഴക്ക് പറഞ്ഞു എന്നൊക്കെ…ആളുകളുടെ സഹതാപം നേടാൻ ബാലബുദ്ധിക്കാരൻ ശ്രമിക്കുന്നു. ബാലബുദ്ധി ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിക്കേസിൽ ജാമ്യത്തിലാണ്. ബാലബുദ്ധിയേ ഒബിസി സമുദായത്തെ കള്ളനെന്ന് വിളിച്ചതിന് ശിക്ഷിക്കപ്പെട്ടു. കള്ളം പറഞ്ഞതിന് സുപ്രീം കോടതിയിൽ മാപ്പ് പറയേണ്ടി വന്നു എന്നതാണ് വസ്തുത, ”അദ്ദേഹം പറഞ്ഞു. ബാലബുദ്ധി ചില സമയത്ത് ലോക്സഭയിലും ഉണ്ടായി.സഭയിൽ ആരെയെങ്കിലും ആലിംഗനം ചെയ്യാൻ ശ്രമിക്കുകയും ചിലപ്പോൾ കണ്ണിറുക്കുകയും ചെയ്യുന്നു,“ പ്രധാനമന്ത്രി പറഞ്ഞു. 2018 ലെ എപ്പിസോഡിൽ ഗാന്ധി ട്രഷറി ബെഞ്ചുകൾക്ക് മുകളിലൂടെ നടന്ന് പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിച്ചതിനെ പരാമർശിക്കുകയായിരുന്നു അദ്ദേഹം.

ബുധനാഴ്ച്ച രാജ്യ സഭയിൽ സോണിയയേ റിമോട്ട് സ്വിച്ച് എന്ന് വിളിച്ച് പരിഹസിച്ച മോദിക്കെതിരെ പ്രതിപക്ഷം ശബ്ദം വയ്ച്ച് ഇറങ്ങി പോയി… ഇതിനെയും പ്രധാനമന്ത്രി വിമർശിച്ചു..പ്രതിപക്ഷത്തിന് അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കേൾക്കാൻ കഴിയില്ല, ഓടിപ്പോകാൻ മാത്രമേ കഴിയൂ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനുള്ള മറുപടിക്കിടെ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഇടപെടാൻ ചെയർമാൻ ജഗ്ദീപ് ധൻഖർ അനുമതി നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഇറങ്ങിപ്പോയി.

മുൻ കോൺഗ്രസ് അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയുടെ ആക്രോശത്തെ തുടർന്നാണ് പ്രതിപക്ഷത്തിൻ്റെ വാക്കൗട്ട്. “ഇത്തരക്കാർ ഓട്ടോ പൈലറ്റിലും റിമോട്ട് പൈലറ്റിലും സർക്കാർ പ്രവർത്തിപ്പിക്കുന്ന പതിവാണ്. അവർ ജോലിയിൽ വിശ്വസിക്കുന്നില്ല, അവർക്ക് എങ്ങനെ കാത്തിരിക്കണമെന്ന് മാത്രമേ അറിയൂ,” അദ്ദേഹം പറഞ്ഞു.