വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപ കൈക്കൂലി, ഇടുക്കിയിൽ തഹസീൽദാർ ജസീഷ് ചെറിയാൻ അറസ്റ്റിലായി

ഇടുക്കി. വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപ കൈക്കൂലി വേണമെന്ന് നിർബന്ധം പിടിച്ച ഇടുക്കി തഹസീൽദാർ ജസീഷ് ചെറിയാൻ അറസ്റ്റിലായി. പതിനായിരം ചോദിച്ചു. ‘ചെറിയാൻ സാർ കുറച്ചു പൈസാ ഇപ്പോൾ തരാം, പിന്നീട് ബാക്കി തരാം. ഇത്തിരി ബാധ്യതകൾ ഉണ്ട്. കുറച്ചധികം കടവും ഉണ്ട്. എന്നെ ഒന്നു സഹായിക്കണം ‘കെഞ്ചി കെണ് അപേക്ഷകന് പറഞ്ഞിട്ടും തഹസീൽദാർ സമ്മതിച്ചില്ല.

തഹസീൽദാർ പറഞ്ഞു ‘പറ്റില്ല 10000 ത്തിൽ ഒരു രൂപ കുറഞ്ഞാലും കാര്യം നടക്കില്ല. തുടർന്നു അപേക്ഷകൻ വിജിലൻസിന് പരാതി നൽക്കുകയായിരുന്നു. അപേക്ഷകൻ ഒടുവിൽ നൽകാമെന്നു സമ്മതിച്ചു വീട്ടിലെത്തി നൽകുന്നതിനിടയിൽ ജയേഷ് ചെറിയാന് പിടി വീണു. കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ് പി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡി.വൈ.എസ്. പി.ഷാജു ജോസിന്റെ നേതൃത്വത്തിൽ, അപേക്ഷകൻ വീട്ടിലെത്തി പണം കൈമാറുമ്പോൾ തഹസിൽദാറെ കൈയ്യോടെ അറസ്റ് ചെയ്യുകയാണ് ഉണ്ടായത്.

ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങി വരുന്ന ഒരു ഉദ്യോഗസ്ഥനാണ് തഹസീൽദാർ ജസീഷ് ചെറിയാൻ. കൈക്കൂലി കേസിൽ പീരുമേട് ഒരു ഉദ്യോഗസ്ഥനെയും പിടികൂടിയിരുന്നു അതും തഹസീൽദാർ തന്നെ. വകുപ്പിന് കളങ്കം ചാർത്തുന്ന ഇത്തരക്കാരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്ന ആവശ്യമാണ് ഉയരുന്നത്.